Site icon Fanport

കൊൽക്കത്ത ഫുട്ബോൾ ലീഗ്, മൊഹമ്മദൻസിന് സമനില

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൊഹമ്മദൻസിന് സമനില. ഇന്നലെ നടന്ന മത്സരത്തിൽ ടെലിഗ്രാഫാണ് മൊഹമ്മദൻസിനെ ഗോൾ രഹിത സമനിലയിൽ പിടിച്ചത്. മൊഹമ്മദൻസ് വിജയിക്കാത്ത രണ്ടാം മത്സരമാണിത്. നാല് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമുള്ള മൊഹമ്മദൻസ് ഏഴു പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.

ഇന്നലെ നടന്ന മറ്റു മത്സരത്തിൽ കൊൽക്കത്ത കസ്റ്റംസ് പതചക്രയേയും, റെയിൻബോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെയും തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കസ്റ്റംസിന്റെ പതചക്രയുടെ മേലുള്ള വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റെയിൻബോ എഫ് സി ഐയെ തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version