Site icon Fanport

കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാളിന് ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിന് ആദ്യ ജയം. ഇന്ന് വെസ്റ്റ് ബംഗാൾ പോലീസിനെതിരെ ഇറങ്ങിയ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഈസ്റ്റ് ബംഗാളിനായി കാസിം ഐദാര, റാൾട്ടെ എന്നിവർ സ്കോർ ചെയ്തു. ഈസ്റ്റ് ബംഗാളിന്റെ ലീഗിലെ ആദ്യ മത്സരം മോശം കാലാവസ്ഥ കാരണം ഉപേക്ഷിച്ചിരുന്നു. ആ മത്സരത്തിലും കാസിം ഈസ്റ്റ് ബംഗാളിനായി സ്കോർ ചെയ്തിട്ടുണ്ട്.

ആദ്യ പകുതിയിൽ ആണ് ഈസ്റ്റ് ബംഗാളിന്റെ രണ്ട് ഗോളുകളും പിറന്നത്. പത്താം തീയതി കൊൽക്കത്ത കസ്റ്റംസിനെതിരെ ആണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version