Site icon Fanport

കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാളിനെ സമനിലയിൽ പിടിച്ച് കസ്റ്റംസ്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിന് സമനില. ഇന്ന് കസ്റ്റംസ് ആണ് ഈസ് ബംഗാളിനെ സമനിലയിൽ പിടിച്ചത്. ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്. മത്സരത്തിൽ ഉടനീളം മികച്ചു നിന്ന കസ്റ്റംസ് ഗോൾകീപ്പർ സുഭം സെൻ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റോടെ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ. ആറു പോയന്റുള്ള മോഹൻ ബഗാനാണ് ഒന്നാമത്.

14ആം തീയതി പതചക്രയുമാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version