Site icon Fanport

കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാൾ മുന്നോട്ട്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
ഈസ്റ്റ് ബംഗാളിന് മറ്റൊരു വിജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ സതേൺ സമിറ്റിയെ ആണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ആദ്യ പകുതിയിൽ ബിദ്യാസാഗറും രണ്ടാം പകുതിയിൽ കൊലാഡോയുമാണ് ഈസ്റ്റ് ബംഗാളിനു വേണ്ടി ഗോളുകൾ നേടിയത്‌. ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം വിജയമാണിത്. അർജുൻ ടുഡു ആണ് സതേൺ സമിറ്റിയുടെ ഗോൾ നേടിയത്.

അഞ്ചു മത്സരങ്ങളിൽ 10 പോയന്റ് ഉള്ള ഈസ്റ്റ് ബംഗാൾ ഇപ്പോൾ ലീഗിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാമത് ഉള്ള പീർലസിനും, രണ്ടാമതുള്ള ബൊവാനിപൂരിനു പത്തു പോയന്റു തന്നെ ആണുള്ളത്. ഇനിയും ഏഴു മത്സരങ്ങൾ ബാക്കി ഉള്ളതിനാൽ കിരീടം നേടാം എന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാൾ.

Exit mobile version