കൊൽക്കത്ത ഫുട്ബോൾ ലീഗ് ഡെർബി തീയതികൾ ആയി

ഈ വർഷത്തെ കൊൽക്കത്ത ഫുട്ബോൾ ലീഗിലെ കൊൽക്കത്ത ഡെർബികളുടെ തീയതി തീരുമാനമായി. സെപ്റ്റംബറിലാണ് മൂന്ന് ഡെർബികളും നടക്കുക. സെപ്റ്റംബർ 2ന് ഈസ്റ്റ് ബംഗാൾ മോഹബഗാൻ പോരാട്ടം നടക്കും. സെപ്റ്റംബർ 9ന് മൊഹമ്മദൻസും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടവും, സെപ്റ്റംബർ 16ന് മൊഹമ്മദൻസും മോഹൻ ബഗാനും തമ്മിലുള്ള പോരാട്ടവും നടക്കും.

മൂന്ന് ഡെർബികളും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആകും നടക്കും. മൂന്നു രാത്രി ആയിരിക്കും കിക്കോഫും മത്സരങ്ങൾ ബംഗാളിലെ പ്രാദേശിക ചാനലിൽ തത്സമയം ഉണ്ടാവുകയും ചെയ്യും. ഓഗസ്റ്റ് മൂന്നിനാണ് ലീഗിന് തുടക്കമാകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version