Site icon Fanport

കൊൽക്കത്ത ഫുട്ബോൾ ലീഗ്; മോഹൻ ബഗാൻ വീണ്ടും വിജയ വഴിയിൽ

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
മോഹൻ ബഗാൻ വീണ്ടും വിജയ വഴിയിൽ. ഇന്ന് ബവാനിപൂർ എഫ് സിയെ ആണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബഗാൻ ഇന്ന് വിജയിച്ചത്. യുവതാരങ്ങളായ ജേസുരാജ്, നൊവറം എന്നിവരാണ് മോഹൻ ബഗാനായി ഇന്ന് ഗോൾ നേടി. മലയാളി താരമായ ബ്രിട്ടോ ഇന്ന് ബഗാന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

ഈ വിജയം മോഹൻ ബഗാനെ അഞ്ചാം സ്ഥാനത്തേല്ല് എത്തിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റാണ് ബഗാന് ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായ ബഗാന് ഇപ്പോഴും ഒന്നാം സ്ഥാനം വളരെ ദൂരെയാണ്.

Exit mobile version