Site icon Fanport

കൊൽക്കത്ത ഫുട്ബോൾ ലീഗ്; സുഹൈറിന് ഗോൾ, മോഹൻ ബഗാന് വീണ്ടും വിജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
മോഹൻ ബഗാന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ജോർജ് ടെലിഗ്രാഫിനെ ആണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാൽജ് ഗോളുകൾക്ക് ആണ് ബഗാൻ ഇന്ന് വിജയിച്ചത്. മലയാളി താരം സുഹൈർ ഇന്ന് ഗോളുമായി തിളങ്ങി. 16ആം മിനുട്ടിൽ സുഹൈർ ആയിരുന്നു ഗോളോടെ ബഗാനെ മുന്നിൽ എത്തിച്ചത്.

സുഹൈറിന് പിന്നാലെ സാല്വദോരെ, നവോറം, ഗോൺസാലസ് എന്നിവരുൻ ഗോളുകൾ നേടി. നവോറാം ആണ് കളിയിലെ മാൻ ഓഫ് ദി മാച്ചായത്. മലയാളി താരമായ ബ്രിട്ടോയും ഇന്ന് ബഗാന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഈ വിജയം മോഹൻ ബഗാനെ ആറ് മത്സരങ്ങളിൽ നിന്ന് 11 പോയന്റിൽ എത്തിച്ചു.

Exit mobile version