ചെൽസിക്ക് ആശ്വാസം, മൗണ്ടിന്റെ പരിക്ക് ഗുരുതരമല്ല

ഫ്രാങ്ക് ലംപാർഡും ചെൽസി ആരാധകരും കാത്തിരുന്ന വാർത്ത എത്തി. ഇന്നലെ വലൻസിയക്ക് എതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിൽ പരിക്കേറ്റ മിഡ്ഫീൽഡർ മേസൻ മൗണ്ടിന്റെ പരിക്ക് ഗുരുതരമല്ല. നേരിയ പരിക്കുള്ള താരത്തിന് അടുത്ത പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചേക്കും.

വലൻസിയ താരം കോകലിൻ ഫൗൾ ചെയ്തതോടെയാണ് മൗണ്ട് പരിക്കേറ്റ് കളം വിട്ടത്. താരത്തിന്റെ ലിഗമെന്റ് ഇഞ്ചുറി വരാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും നിലവിൽ കാര്യമായി ഭയപ്പെടാൻ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ചെൽസിയിൽ ഈ സീസണിൽ ഏറ്റവും മികച്ച ഫോമിലുള്ള താരങ്ങളിൽ ഒരാളാണ് ഇരുപത് വയസുകാരനായ മൗണ്ട്. ഇതുവരെ ചെൽസിക്കായി 3 ഗോളുകൾ നേടിയിട്ടുണ്ട്.

Exit mobile version