Site icon Fanport

“മെസ്സിയെ പോലൊരു താരം ഇനി ഉണ്ടാവില്ല” – ഫാബ്രിഗാസ്

ലയണൽ മെസ്സിയെ പോലെ ഒരു താരം ഇനി ലോക ഫുട്ബോളിൽ ഉണ്ടാകില്ല എന്ന് സ്പാനിഷ് മധ്യനിര താരം സെസ്ക് ഫാബ്രിഗാസ്. റൊണാൾഡോ, റൊണാൾഡീനോ പോലുള്ള താരങ്ങളെ കുറിച്ച് ഇതുപോലെ എല്ലാരും പറയാറുണ്ട്. എന്നാൽ മെസ്സി അവർക്കും മുകളിലാണ്. മെസ്സിയെ പോലെ ഒരു താരം ഇനി ഉണ്ടാവുക അസാധ്യമാണ്. ഫാബ്രിഗസ് പറഞ്ഞു.

മെസ്സി അവസാന 15 വർഷങ്ങളായി ലോകത്തെ മികച്ച താരമാണ്. അങ്ങനെ ഒരു താരത്തിനും നിൽക്കാൻ സാധ്യമല്ല. 18 വയ്സ്സ് ആയതു മുതൽ മെസ്സി ലോകത്തിലെ മികച്ച താരമായി നിൽക്കുകയാണ്. ആർക്കും വിശ്വസിക്കാൻ ആവാത്ത കാര്യങ്ങൾ ഒക്കെ മെസ്സി ഗ്രൗണ്ടിൽ ചെയ്യുന്നു. മൂന്നു ദിവസങ്ങൾ കൂടുമ്പോൾ ഗോൾ സ്കോർ ചെയ്യുന്നത് മെസ്സിയും അർജന്റീനക്കായി കളിച്ച് ജെറ്റ്ലാഗുമായി തളർന്ന് നിൽക്കുന്ന മെസ്സി ഹാട്രിക്ക് നേടുന്നതുമൊക്കെ താൻ കണ്ടിട്ടുണ്ട്‌. ഇതൊന്നും സാധാരണ താരങ്ങൾക്ക് നടക്കുന്നതല്ല എന്നും ഫാബ്രിഗസ് പറഞ്ഞു.

മെസ്സിയുടെ കൂടെ കളിക്കാൻ ആയത് ഭാഗ്യമായി കാണുന്നു എന്നും, മെസ്സിയും താനും ഒരുമിച്ചു കളിച്ച ബാഴ്സലോണയിലെ ആദ്യ സീസൺ സ്വപ്ന തുല്യമായിരുന്നു എന്നും ഫാബ്രിഗസ് പറഞ്ഞു.

Exit mobile version