കേരളത്തിൽ ലോകകപ്പ് വരാതിരിക്കാൻ ചിലർ പ്രവർത്തിക്കുന്നു, ഫിഫ പ്രതിനിധി സിപ്പി പറയുന്നു

കൊച്ചിയിൽ ലോകകപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ തയ്യാറെടുപ്പുകൾക്കെതിരായി നീക്കങ്ങൾ ബോധപൂർവം നടക്കുന്നു എന്ന് ഫിഫയുടെ ലോകകപ്പ് ഓർഗനൈസറും കൊച്ചിയുടെ ചുമതലയുമുള്ള ഹായിവർ സിപ്പി. ഇന്നലെ മലയാള മനോരമ റിപ്പോർട്ട് ചെയ്ത വാർത്ത ശ്രദ്ധയിൽപെട്ടപ്പോയാണ് ഹാവിയർ സിപ്പി ഇത്തരം പ്രതികരണം നടത്തിയത്.

ലോകകപ്പിനുള്ള പരിശീലന വേദികളിൽ ഒന്നായ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പശുക്കളും ആടുകളും മേയുന്നത് ഇത് രണ്ടാം തവണയാണ് വാർത്തയാകുന്നത്. രണ്ടു തവണയും അധികൃതർ ഇത് തടയാൻ നടപടികൾ ഒന്നും എടുത്തിട്ടില്ല. എന്നാൽ പശു കയറുന്നതും ലോകകപ്പ് സജ്ജീകരണങ്ങളിൽ പിറകിലാണ് എന്നു പറയുന്നതുമൊക്കെ ചിലരുടെ ലോകകപ്പിനെതിരായുള്ള നീക്കമാണ് എന്നാണ് സിപ്പി പറയുന്നത്.

ട്വിറ്ററിലാണ് സിപ്പി ഈ പ്രതികരണങ്ങൾ നടത്തിയത്. ആരാണ് എന്നു ട്വിറ്ററിൽ ഫുട്ബോൾ പ്രേമികൾ ചോദിച്ചപ്പോൾ തെളിവുകൾ ലഭിക്കുമ്പോൾ എല്ലാവരേയും അറിയിക്കും എന്നാണ് സിപ്പി മറുപടി കൊടുത്തത്. സിപ്പിയുടെ പ്രതികരണം ഇങ്ങനെയൊക്കെ ആണെങ്കിലും ജവഹർ സ്റ്റേഡിയത്തിൽ ഉൾപ്പെടെ ഇപ്പോഴും പല ഒരുക്കങ്ങളും മെല്ലെപ്പോക്ക് നയത്തിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിൻഡലഫ് മാഞ്ചസ്റ്ററിൽ, യുണൈറ്റഡ് പ്രതിരോധം ഇനി അതിശക്തം
Next articleഗോകുലം ഇനി കോഴിക്കോടിന്റെ ക്ലബ്, മാറ്റം മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിനോട് പ്രതിഷേധിച്ച്