ക്രിക്കറ്റിനെ പേടിക്കേണ്ട, ക്രിക്കറ്റ് നടത്താൻ കൂടിയാണ് ഫിഫ ഗ്രൗണ്ട് ഒരുക്കിയത് എന്ന് സെപ്പി

കലൂർ സ്റ്റേഡിയത്തിൽ ഏകദിന ക്രിക്കറ്റ് വരുന്നതിനെ കുറിച്ച് ഉയരുന്ന പ്രതിഷേധങ്ങൾക്കിടെ ക്രിക്കറ്റിനെ ഭയക്കേണ്ട എന്ന നിർദേശവുമായി ഫിഫാ അണ്ടർ 17 ലോകകപ്പ് ഓർഗനൈസർ ഹായിവർ സെപ്പി. ട്വിറ്ററിലാണ് ഈ പ്രതിഷേധങ്ങളിൽ തന്റെ നിലപാട് സെപ്പി അറിയിച്ചത്.

ഫിഫ സ്റ്റേഡിയം ഏറ്റെടുക്കുമ്പോൾ തന്നെ ഇത് ഫുട്ബോളിന് മാത്രം ഉപയോഗിക്കുന്ന സ്റ്റേഡിയം ആകില്ല എന്ന് അറിയാമായിരുന്നു എന്നും. അതുകൊണ്ട് തന്നെ എല്ലാ കായിക ഇനങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലാണ് പിച്ച് ഒരുക്കിയത് എന്നും സെപ്പി പറഞ്ഞു. ക്രിക്കറ്റിന് വേണ്ടി വിക്കറ്റുകൾ സ്ഥാപിക്കുന്നതും മത്സരം കഴിഞ്ഞ് പിച്ച് ഫുട്ബോളിന് അനുകൂലമാക്കുന്നതും ഒരു ബുദ്ധിമുട്ടാകില്ല എന്നും സെപ്പി പറഞ്ഞു.

ക്രിക്കറ്റ് കലൂരിൽ എത്തുന്നതിനെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പെടെ പലരും രംഗത്ത് എത്തുന്നതിനിടെയാണ് സെപ്പിയുടെ പ്രസ്ഥാവന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial