
ഇന്നലെ ടുണീഷ്യയും തുർക്കിയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ നാടകീയതയ്ക്ക് ഒരു കുറവുമുണ്ടായില്ല. ഇഞ്ച്വറി ടൈം ഗോളും പിച്ച് ആരാധകർ കയ്യടക്കലും ഒക്കെ ഇന്നലെ 2-2 എന്ന് സ്കോറിൽ അവസാനിച്ച മത്സരത്തിൽ ഉണ്ടായി. 60ആം മിനുട്ടിൽ എവർട്ടൺ സ്ട്രൈക്കറും തുർക്കി ക്യാപ്റ്റനുമായ ചെങ്ക് ടൗസണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ഇന്നലെ മത്സരത്തെ ചൂടുപിടിപ്പിച്ചു.
മത്സരം നടക്കുന്നതിനിടെ ഗ്യാലറിയിൽ ഉണ്ടായിരുന്ന തന്റെ പിതാവിനെ ആരാധകർ അക്രമിച്ചു എന്ന് തെറ്റിദ്ധരിച്ച് ചെങ്ക് ടൗസൺ രോഷാകുലനായതാണ് ചുവപ്പ് കാർഡിൽ ചെന്നവസാനിച്ചത്. ഗ്യാലറിയിൽ ടൗസന്റെ പിതാവിനടുത്ത് ഉണ്ടായിരുന്ന ആരാധകൻ ഗ്രൗണ്ടിലേക്ക് തീപന്തം വലിച്ചെറിയാൻ ശ്രമിച്ചത് ക്യാപ്റ്റന്റെ പിതാവ് തടയുകയായിരുന്നു. എന്നാൽ അത് ആരാധകൻ തന്റെ പിതാവിനെ അക്രമിച്ചതാണെന്ന് ടൗസൺ തെറ്റിദ്ധരിച്ചു.
തുടർന്ന് ഗ്യാലറിയിലേക്ക് കയറാൻ ശ്രമിക്കുകയും ആരാധകനെ കഴുത്തറുക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്ത ക്യാപ്റ്റനെ റഫറി ചുവപ്പ് കാർഡ് കാട്ടി പുറത്താക്കുകയായിരുന്നു. പൊതുവെ ശാന്തനായ ടൗസണെ ഇന്നലെ ഇരുടീമിലെയും കളിക്കാർ പിടിച്ച് വെച്ചിട്ടും രോഷം അടങ്ങിയില്ല. എന്തായാലും വിലക്ക് ഈ ചുവപ്പ് കാർഡിൽ അവസാനിച്ചേക്കില്ല. തുർക്കി ഫുട്ബോൾ അസോസിയേഷനും ടൗസണെതിരെ ശിക്ഷാ നടപടി പ്രഖ്യാപിച്ചേക്കാം.
When Sam Allardyce turns up to watch Turkey. Cenk Tosun 😂 #Tosun #tosunpaşa #EFC #Turkey #WorldCup2018 pic.twitter.com/ebBanIcNu1
— FASTER OSM (@ltsViraI) June 1, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial