കെൽറ്റിക്കിന്റെ അപരാജിത കുതിപ്പിന് എഴുപതാം മത്സരത്തിൽ അവസാനം

- Advertisement -

സ്കോട്ടിഷ് ലീഗ് ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പിന് അങ്ങനെ അവസാനം അന്ത്യമായി. 69 മത്സരങ്ങളായി സ്കോട്ട്ലാന്റിൽ കെൽറ്റിക്ക് പരാജയം അറിഞ്ഞിട്ട്. ഇന്ന് ഹേർട്ട്സ് ആണ് എതിരില്ലാത്ത നാലു ഗോളുകൾക്ക് കെൽറ്റിക്കിനെ പരാജയപ്പെടുത്തിയത്.

585 ദിവസങ്ങൾക്ക് ശേഷമാണ് ഈ പരാജയം. അവസാനം സ്കോട്ലന്റിൽ കെൽറ്റിക്ക് പരാജയപ്പെട്ടത് 2016 മെയ് 11നായിരുന്നു. ബ്രെണ്ടൻ റോഡ്ജസ് ചുമതല ഏറ്റെടുത്ത ശേഷമുള്ള കെൽറ്റിക്കിന്റെ ലീഗിലെ ആദ്യ പരാജയവുമാണിത്. യൂറോപ്യൻ മത്സരങ്ങളിൽ പരാജയം അറിഞ്ഞിട്ടുണ്ട്.

സ്കോട്ലൻഡിലെ അവസാന നാലു കിരീടങ്ങളും ഈ അപരാജിത കുതിപ്പിനിടെ കെൽറ്റിക്ക് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement