Site icon Fanport

സെൽറ്റിക് വീണ്ടും സ്കോട്ടിഷ് ചാമ്പ്യന്മാർ

സ്കോട്ടിഷീഗ് കിരീടം ഒരിക്കൽ കൂടെ സെൽറ്റിക് സ്വന്തമാക്കി. ഇന്ന് ടൈനെകാസിൽ നടന്ന ഹാർട്ട്‌സിനെതിരായ 2-0 വിജയം ആംഗെ പോസ്റ്റെകോഗ്ലോയ്‌ക്ക് കീഴിൽ ബാക്ക്-ടു-ബാക്ക് പ്രീമിയർഷിപ്പ് കിരീടങ്ങൾ അവർക്ക് ഉറപ്പിച്ചു കൊടുത്തു.

സെൽറ്റിക് 23 05 07 21 14 42 090

34 ലീഗ് ഗെയിമുകളിൽ 31 എണ്ണം ജയിക്കുകയും രണ്ടിൽ സമനില വഴങ്ങുകയും ഒരെണ്ണം മാത്രം തോൽക്കുകയും ചെയ്താണ് ഇത്തവണ സെൽറ്റിക് കിരീടത്തിലേക്ക് വന്നത്. ഈ സീസണിൽ സെൽറ്റിക് 105 ഗോളുകൾ നേടി, വഴങ്ങിയത് 25 ഗോളുകൾ മാത്രമാണ്

ഈ സീസണിൽ ഇതിനകം ലീഗ് കപ്പ് നേടിയ സെൽറ്റിക്കിന് ഇത് അവിശ്വസനീയമായ നേട്ടമാണ്, കൂടാതെ അടുത്ത മാസം നടക്കുന്ന സ്കോട്ടിഷ് കപ്പിന്റെ ഫൈനലിലും അവർ ഇടം പിടിച്ചിട്ടുണ്ട്. ഇനിയും നാല് ലീഗ് ഗെയിമുകൾ സെൽറ്റികിന് ഈ സീസണിൽ ശേഷിക്കുന്നുണ്ട്. ക്ലബിന്റെ ചരിത്രത്തിലെ 53-ാമത്തെ ലീഗ് കിരീടമാണിത്‌.

Exit mobile version