സെലിബ്രിറ്റി ഫുട്ബോളിൽ ക്രിക്കറ്റ് താരങ്ങൾ, ധോണിക്ക് ഇരട്ട ഗോൾ!

- Advertisement -

ക്രിക്കറ്റിൽ മാത്രമല്ല ഫുട്ബോളിലും ക്രിക്കറ്റ് താരങ്ങൾക്ക് തന്നെ മുന്നേറ്റം. ഇന്ന് നടന്ന സെലിബ്രിറ്റി ക്ലാസിക്കോയിൽ ക്രിക്കറ്റ് താരങ്ങളുടെ ആൾ ഹേർട്സും സിനിമാ താരങ്ങളുടെ ആൽ സ്റ്റാർസും ഏറ്റുമുട്ടിയപ്പോൾ വിജയം ക്രിക്കറ്റ് താരങ്ങൾക്കൊപ്പം. 7-3 എന്ന വൻ സ്കോറിനാണ് ധോണിയും കോഹ്ലിയും അടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം സിനിമാ താരങ്ങളെ കെട്ടുകെട്ടിച്ചത്.

കളിയിൽ രണ്ടു ഗോളുമായി തിളങ്ങിയ ധോണിയാണ് മാൻ ഓഫ് ദി മാച്ച് ആയത്. ക്രിക്കറ്റ് താരങ്ങൾക്കായി വിരാട് കോഹ്ലിയും ധവാനുമൊക്കെ ഇന്ന് ലക്ഷ്യം കണ്ടു. രൺബീർ കപ്പൂറും അഭിഷേൽ ബച്ചനുമൊക്കെ ഉണ്ടായിരുന്ന സിനിമാ താരങ്ങളുടെ ടീമിൽ രൺബീർ ഗോൾ കണ്ടെത്തി. ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനായിരുന്നു മത്സരം നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement