കാസോർള വീണ്ടും സ്പെയിൻ ടീമിൽ!!

നീണ്ട നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് മിഡ്ഫീൽഡർ കസോർള വീണ്ടും സ്പെയിൻ ടീമിൽ ഇടം പിടിച്ചു. ഇന്ന് പ്രഖ്യാപിച്ച 23 അംഗ ടീമിലാണ് കസോർള വീണ്ടും എത്തിയിരിക്കുന്നത്. 2015ന് ശേഷം ആദ്യമായാണ് കസോർള സ്പാനിഷ് ടീമിൽ ഉടം പിടിക്കുന്നത്. നീണ്ട കാലമായി പരിക്കിന്റെ പിടിയിലായിരുന്നു താരം ഈ സീസണിലാണ് വീണ്ടും ഫുട്ബോൾ കളിച്ചു തുടങ്ങിയത്.

ആഴ്സണൽ വിട്ട് വിയ്യാറയലിൽ എത്തിയ കസോർള ഈ സീസണിൽ വിയ്യാറയലിനു വേണ്ടി തകർപ്പൻ പ്രകടനം തന്നെ നടത്തി. 2014 ലോകകപ്പിൽ സ്പെയിനിനൊപ്പം ഉണ്ടായിരുന്ന താരമാണ് കസോർള. ഫറോ ഐലൻഡ്സിനും സ്വീഡനും എതിരെയാണ് സ്പെയിനിന്റെ മത്സരങ്ങൾ.

ടീം;
Goalkeepers : De Gea, Kepa and Pau López

Defenses : Carvajal, Ramos, Mario Hermoso, Diego Llorente, Iñigo Martínez, Jordi Alba, Gayà, Sergi Roberto, Jesús Navas

Midfielders : Busquets, Rodrigo Hernandez, Parejo, Isco, Fabián, Cazorla.

Forwards : Oyarzabal, Rodrigo Moreno, Asensio, Iago Aspas and Morata

Exit mobile version