നെയ്മറിന് ചുവപ്പ് കാർഡ്, ഒടുവിൽ രക്ഷകനായി കവാനി

- Advertisement -

നെയ്മർ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ പി എസ് ജി യുടെ രക്ഷകനായി എഡിസൻ കവാനി. കവാനി നേടിയ അവസാന മിനുറ്റ് ഗോളിൽ മാർസെല്ലേക്ക് എതിരെ അവർക്ക് സമനില. 2-2 നാണ് അവർ സമനില വഴങ്ങിയത്. 87 ആം മിനുട്ടിൽ റഫറിയോട് തർകിച്ചതിന് രണ്ടാം മഞ്ഞകാർഡ് കണ്ട നെയ്മർ ചുവപ്പ് കാർഡ് കണ്ടു പുറത്താവുകയും ചെയ്തത് പി എസ് ജി ക്ക് കനത്ത തിരിച്ചടിയായി. 93 ആം മിനുട്ടിലാണ് കവാനി ഗോൾ നേടി സീസണിലെ ആദ്യ തോൽവിയിലേക്ക് പോയ ഫ്രഞ്ച് ഭീമന്മാരെ രക്ഷപ്പെടുത്തിയത്.

പതിവ് പോലെ നെയ്മർ- കവാനി-എംബപ്പെ സഘ്യത്തെ ആക്രമണത്തിന് ചുമതലപ്പെടുത്തിയ ഉനെ എംറെക്ക് ഞെട്ടൽ നൽകി ബ്രസീൽ താരം കൂടിയായ ലൂയിസ് ഗുസ്താവോയിലൂടെ മാർസെലെ ലീഡ് നേടി. 33 ആം മിനുട്ടിൽ പക്ഷെ നെയ്മർ പി എസ് ജി യുടെ രക്ഷകനായി. റാബിയോട്ടിന്റെ പാസ്സ് മാർസെലെയുടെ വലയിലാക്കി സൂപ്പർ താരം പി എസ് ജി യുടെ രക്ഷകനായി. പിന്നീട് ഫ്ലോറിയാൻ തൗവിൻ മാർസെലെയുടെ ലീഡ് നൽകിയ ഗോൾ നേടി. പിന്നീട് സമനില ഗോളിനായി പോരാടിയ പി എസ് ജി പരിശീലകൻ എംറെ ഫോം കിടാതെ വിഷമിച്ച എംബപ്പേയെ മാറ്റി 80 ആം മിനുട്ടിൽ ഡി മരിയയെ കളത്തിൽ ഇറക്കി. കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കിയിരിക്കെ കവാനി സമനില ഗോൾ നേടി. താരതമ്യേന പി എസ് ജി യേക്കാൾ ദുർബലരായ ടീമായ മർസെലെയോട് തോറ്റിരുന്നെങ്കിൽ അത് പി എസ് ജി ക്ക് കനത്ത തിരിച്ചടിയായേനെ.

10 കളികളിൽ നിന്ന് 26 പോയിന്റുള്ള പി എസ് ജി തന്നെയാണ് ലീഗിൽ ഒന്നാമത്‌. 22 പോയിന്റുള്ള മൊണാക്കോ രണ്ടാമതും 20 പോയിന്റുള്ള നന്റസ് മൂന്നാം സ്ഥാനത്തുമുണ്ട്. 18 പോയിന്റുള്ള മർസെല്ലേ അഞ്ചാം സ്ഥാനത്താണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement