Site icon Fanport

കസിയസ് പോർട്ടോയിൽ ഇനി ടീം സ്റ്റാഫ്

സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസ് പോർട്ടോയിൽ ടീം സ്റ്റാഫായി തുടരും. കസിയസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് വരെ താരം പോർട്ടോയുടെ ഗോൾവലയ്ക്ക് മുന്നിൽ ഉണ്ടാകില്ല. പകരം കസിയസ് പോർട്ടോയ്ക്ക് ഒപ്പം ടീം സ്റ്റാഫായി പ്രവർത്തിക്കും എന്ന് പോർട്ടോ അറിയിച്ചു. അരോഗ്യ നില വീണ്ടെടുത്താൽ മാത്രമേ കസിയസ് കളത്തിലേക്ക് തിരിച്ചുവരുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ ആവുകയുള്ളൂ.

ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന വാർത്തകൾക്ക് അവസാനമിട്ടു കൊണ്ട് നേരത്തെ കസിയസ് പരിശീലനത്തിന് എത്തിയിരുന്നു. കഴിഞ്ഞ സീസൺ അവസാനം ഹൃദയാഘാതം നേരിട്ട കസിയസ് ഇനി ഫുട്ബോളിലേക്ക് തിരിച്ചുവരില്ല എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. പക്ഷെ തനിക്ക് ഫുട്ബോളിലേക്ക് തിരികെ വരാൻ ആകുമെന്ന കസിയസ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. ആ ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണ് കസിയസ്.

Exit mobile version