പോർട്ടോയിൽ തുടരാൻ കസിയസ്

- Advertisement -

സ്പാനിഷ് ഇതിഹാസ ഗോൾകീപ്പർ ഐകർ കസിയസ് പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ തന്നെ തുടർന്നേക്കും. നാലു വർഷങ്ങൾക്കു ശേഷം പോർച്ചുഗീസ് പ്രീമിയര ലീഗ നേടിയത് കസിയസിന്റെ പോർട്ടോയിൽ തന്നെ നിലനിർത്തിയേക്കും. കിരീട നേട്ടത്തിനു ശേഷം പോർട്ടോയിൽ തുടരുമോ എന്ന ചോദ്യത്തിന് തുടരാൻ പറ്റണമെന്നാണ് ആഗ്രഹം എന്ന് മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ മറുപടി പറഞ്ഞു.

അമേരിക്കൻ ക്ലബുകൾ അടക്കം കസിയസിനായി നേരത്തെ രംഗത്തുണ്ടായിരുന്നു. സീആൺ തുടക്കത്തിൽ പോർട്ടോയുടെ നമ്പർ വൺ ഗോൾകീപ്പർ പട്ടം ജോസ് സാ സ്വന്തമാക്കിയതോടെ കസിയസിന്റെ പോർട്ടോ കരിയർ അവസാനിക്കുകയാണ് എന്ന് തോന്നിയിരുന്നു. എന്നാൽ സീസൺ മധ്യത്തിൽ വീണ്ടും പോർട്ടോയ്ക്കായി ഗ്ലോവ് അണിഞ്ഞ കസിയസ് പിന്നീടങ്ങോട്ട് വലയ്ക്കു മുന്നിലെ തന്റെ സ്ഥാനത്തെ ചോദ്യം ചെയ്യാൻ ആരെയും സമ്മതിച്ചില്ല.

കസിയസിന്റെ മികച്ച ഫോമാണ് നിർണായക മത്സരത്തിൽ ബെൻഫികയെ പരാജയപ്പെടുത്താൻ പോർട്ടോയെ സഹായിച്ചത്. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ കസിയസിനെ നിലനിർത്തണം എന്ന ആവശ്യവുമായി പോർട്ടോ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement