പോർട്ടോയിൽ തന്നെ കസിയസ് തുടരും

- Advertisement -

സ്പാനിഷ് ഇതിഹാസ ഗോൾകീപ്പർ ഐകർ കസിയസ് പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ തന്നെ തുടരും. ക്ലബുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടെ കസിയസ് പുതുക്കി. നാലു വർഷങ്ങൾക്കു ശേഷം പോർച്ചുഗീസ് പ്രീമിയര ലീഗ നേടിയത് ആൺ കസിയസിന്റെ പോർട്ടോയിൽ തുടരാൻ പ്രചോദനമായത്.

അമേരിക്കൻ ക്ലബുകൾ അടക്കം കസിയസിനായി നേരത്തെ രംഗത്തുണ്ടായിരുന്നു. സീസൺ തുടക്കത്തിൽ പോർട്ടോയുടെ നമ്പർ വൺ ഗോൾകീപ്പർ പട്ടം ജോസ് സാ സ്വന്തമാക്കിയതോടെ കസിയസിന്റെ പോർട്ടോ കരിയർ അവസാനിക്കുകയാണ് എന്നും തോന്നിയിരുന്നു. എന്നാൽ സീസൺ മധ്യത്തിൽ വീണ്ടും പോർട്ടോയ്ക്കായി ഗ്ലോവ് അണിഞ്ഞ കസിയസ് പിന്നീടങ്ങോട്ട് വലയ്ക്കു മുന്നിലെ തന്റെ സ്ഥാനത്തെ ചോദ്യം ചെയ്യാൻ ആരെയും സമ്മതിച്ചില്ല. കസിയസിന്റെ മികച്ച ഫോമാണ് നിർണായക മത്സരത്തിൽ ബെൻഫികയെ പരാജയപ്പെടുത്താൻ പോർട്ടോയെ സഹായിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement