
സ്പാനിഷ് ഇതിഹാസ ഗോൾകീപ്പർ ഐകർ കസിയസ് തന്റെ കരിയറിൽ ആയിരം പ്രൊഫഷണൽ മത്സരങ്ങൾ ഇന്നലെ പൂർത്തിയാക്കി. ഇന്നലെ പോർട്ടോ ബെലെനെസെസ് മത്സരത്തോടെയാണ് കസിയസ് ആയിരം എന്ന നമ്പറിൽ എത്തിയത്. തന്റെ രാജ്യമായ സ്പെയിനിനും റയൽ മാഡ്രിഡിനും പോർട്ടോയ്ക്കും വേണ്ടിയാണ് കരിയറിൽ ഇതുവരെ കസിയസ് ഗ്ലോവ് അണിഞ്ഞിട്ടുള്ളത്.
1000 മത്സരങ്ങളിൽ 724 എണ്ണം റയൽ മാഡ്രിഡ് ജേഴ്സിയിലും 167 മത്സരങ്ങൾ സ്പെയിനിനായും 109 മത്സരങ്ങൾ പോർട്ടോയ്ക്കു വേണ്ടിയും ആയിരുന്നു. 1000 മത്സരങ്ങളിൽ 385 മത്സരങ്ങളിൽ കസിയസ് ക്ലീൻഷീറ്റ് സ്വന്തമാക്കിയിട്ടുണ്ട്. കരിയറിൽ ഇതുവരെ 22 വൻ കിരീടങ്ങളും കസിയസ് ഉയർത്തി.
ഇതിൽ അഞ്ച് ലാലിഗയും, 3 ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു ലോകകപ്പും രണ്ട് യൂറോകപ്പും ഒരു ക്ലബ് ലോകകപ്പും ഉൾപ്പെടുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial