Picsart 23 03 12 22 14 06 201

കസെമിറോക്ക് നാലു മത്സരത്തിൽ വിലക്ക് ലഭിക്കും

ഇന്ന് പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരായ ചുവപ്പ് കാർഡ് കസെമിറോക്കും യുണൈറ്റഡിനും വലിയ തിരിച്ചടിയാകും. ഇന്ന് ഈ ചുവപ്പ് കാർഡ് കാരണം വിജയിക്കാൻ ആകാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സസ്പെൻഷൻ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത നാല് മത്സരങ്ങളിൽ കാസെമിറോയെ നഷ്ടപ്പെടും. ബ്രസീലിയൻ സീസണിലെ തന്റെ രണ്ടാമത്തെ ചുവപ്പ് കാർഡ് ആണ് ഇത്. അതുകൊണ്ടാണ് നാലു മത്സരങ്ങളിൽ വിലക്ക് ലഭിക്കുന്നത്.

ഹോം ഗ്രൗണ്ടിൽ ഫുൾഹാമിനെതിരായ എഫ്‌എ കപ്പ് മത്സരത്തിനും ന്യൂകാസിൽ, ബ്രെന്റ്‌ഫോർഡ്, എവർട്ടൺ എന്നിവർക്കെതിരായ മൂന്ന് പ്രധാന പ്രീമിയർ ലീഗ് മത്സരങ്ങൾക്കും റെഡ് ഡെവിൾസിന് കസെമിറോയെ നഷ്ടമാകും. ഇതിനിടയിൽ യൂറോപ്പ ലീഗിൽ കസെമിറോ ഇറങ്ങും. കാസെമിറോയുടെ അഭാവത്തിൽ സബിറ്റ്സർ, മക്ടോമിനെ, ഫ്രെഡ് എന്നിവരിൽ ആകും ഇനി യുണൈറ്റഡിന്റെ പ്രതീക്ഷ.

Exit mobile version