Casemiro Utd

കസെമിറോ യൂറോപ്പ ലീഗ് മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല

ലിവർപൂളിനോട് ഏറ്റ വലിയ പരാജയത്തിന്റെ ക്ഷീണത്തിൽ ഇരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു തിരിച്ചടി കൂടി. മാഞ്ചസ്റ്റർ യുണൈറ്റഡിന്രെ അടുത്ത മത്സരത്തിൽ അവരുടെ മധ്യനിര താരം കസെമിറോ കളിക്കില്ല.

വ്യാഴാഴ്ച രാത്രി യൂറോപ്പ ലീഗിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ഇറങ്ങേണ്ടത്. റയൽ ബെറ്റിസിനെ ആണ് അവർ യൂറോപ്പ പ്രീക്വാർട്ടറിൽ നേരിടുന്നത്‌. ബ്രസീലിയൻ മിഡ്ഫീൽഡർക്ക് ലിവർപൂളിനെതിരായ മത്സരത്തിൽ ആണ് പരിക്കേറ്റത്. താരത്തിന്റെ പരിക്കിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം മാത്രമെ പരിക്കിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ. ബെറ്റിസിന് എതിരെ സബിറ്റ്സറും മക്ടോമിനയും മധ്യനിരയിൽ ഇറങ്ങാൻ ആണ് സാധ്യത.

Exit mobile version