Site icon Fanport

കസെമിറോക്ക് പരിക്ക്, ബ്രസീൽ ടീമിൽ നിന്ന് പുറത്ത്

ഇന്ന് ലിവർപൂളിന് എതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എഫ് എ കപ്പ് മത്സരത്തിൽ കസെമിറോ കളിക്കില്ല. ബ്രസീലിയൻ താരത്തിന് പരിക്കേറ്റിരിക്കുക ആണ്. താരം ബ്രസീൽ ദേശീയ ടീമിൽ നിന്നും പിന്മാറി. ഈ സീസണിൽ പരിക്ക് കസെമിറോയെ പല തവണ പുറത്ത് ഇരുത്തിയിട്ടുണ്ട്. പുതിയ പരിക്ക് എത്ര കാലം താരത്തെ പുറത്ത് ഇരുത്തും എന്ന് വ്യക്തമല്ല.

കസെമിറോ 23 10 20 00 09 42 877

കസെമിറോക്ക് പകരം പോർട്ടോ താരം പെപെയെ ബ്രസീൽ സ്ക്വാഡിലേക്ക് എടുത്തു. കസെമിറോ മാത്രമല്ല മാർട്ടിനെല്ലി, എഡേഴ്സൺ, മാർക്കിനോസ് എന്നിവരും പരിക്ക് കാരണം ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ബ്രസീലിനൊപ്പം ഉണ്ടാകില്ല. മാർച്ച് 23ന് ഇംഗ്ലണ്ടിനെയും മാർച്ച് 26ന് സെപെയിനെയും ആണ് ബ്രസീലിന് നേരിടാനുള്ളത്.

Exit mobile version