Img 20220822 161307

കസെമിറോ റയൽ മാഡ്രിഡിനോട് യാത്ര പറഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ഒരുങ്ങുന്ന കസെമിറോ ഇന്ന് റയൽ മാഡ്രിഡിനോട് യാത്ര പറഞ്ഞു. മാഡ്രിഡിൽ ഇന്ന് ഒരുക്കിയ യാത്ര അയപ്പ് ചടങ്ങിൽ കണ്ണീരോടെ ആണ് അദ്ദേഹം ക്ലബിനോട് വിട പറഞ്ഞത്. റയൽ മാഡ്രിഡിൽ കളിക്കാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമായി കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ക്ലബ് തന്ന സ്നേഹം താൻ ഭാവിയിൽ ഇവിടെ വന്ന് തിരികെ നൽകും എന്നും താരം പറഞ്ഞു.

ഈ ക്ലബ് നല്ലൊരു പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആണുള്ളത്. പെരസിന്റെ കീഴിൽ ക്ലബ് ഒരുപാട് കിരീടങ്ങൾ ഇനിയും നേടും എന്നും കസെമിറോ പറഞ്ഞു. തനിക്ക് മോഡ്രിചിനെയും ക്രൂസിനെയും മിസ് ചെയ്യും. അവരുടെ കൂടെ റയൽ മിഡ്ഫീൽഡിൽ കളിച്ചത് താൻ ആസ്വദിച്ചിരുന്നു. കസമിറോ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് താൻ എന്നും ബ്രസീലിയൻ മിഡ്ഫീൽഡർ പറഞ്ഞു.

Exit mobile version