Site icon Fanport

ബ്രസീൽ ദേശീയ ടീമിനെ കസെമിറോ നയിക്കും

ഈ അന്താരാഷ്ട്ര ബ്രേക്കിൽ ബ്രസീൽ ദേശീയ ടീമിനെ കസെമിറോ നയിക്കും. മൊറോക്കോയ്‌ക്കെതിരെ ശനിയാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീലിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായാണ് കാസെമിറോയെ തിരഞ്ഞെടുത്തത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗംഭീര ഫോമിൽ കളിക്കുന്ന താരമാണ് കസെമിറോ.

കസെമിറോ 23 03 23 17 23 29 836

2022 ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം ആദ്യമായി ബ്രസീൽ കളിക്കുന്ന മത്സരമാണിത്. ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ബ്രസീൽ ആകെ ഒരു മത്സരം മാത്രമെ കളിച്ചിട്ടുള്ളൂ. ബ്രസീൽ ഇതുവരെ ഒരു പുതിയ സ്ഥിര പരിശീലകനെ നിയമിച്ചിട്ടില്ല. ടിറ്റെക്ക് പകരം ഒരു കോച്ചിനായുള്ള അന്വേഷണത്തിൽ ആണ് ബ്രസീൽ ഇപ്പോൾ.

Exit mobile version