വിരമിക്കൽ പ്രഖാപിച്ച് കാരിക്ക്, ഇത് അവസാന സീസൺ

- Advertisement -

ഈ സീസൺ അവസാനത്തോടടെ വിരമിക്കും എന്ന് പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം മൈക്കിൾ കാരിക്ക്. നാളെ സെവിയ്യയെ ചാമ്പ്യൻസ് ലീഗിൽ നേരിടാൻ ഒരുങ്ങുന്നതിന് മുന്നേടിയായി യുണൈറ്റഡ് നടത്തിയ പത്ര സമ്മേളനത്തിലാണ് കാരിക്ക് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

2006ൽ ടോട്ടൻഹാമിൽ നിന്നാണ് കാരിക്ക് മാഞ്ചസ്റ്ററിലേക്ക് എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇതുവരെ 463 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ കിരീടങ്ങളും യുണൈറ്റഡിനൊപ്പം കാരിക്ക് നേടി. അഞ്ച് പ്രീമിയർലീഗ് കിരീടം യുണൈറ്റഡിനൊപ്പം കാരിക്ക് നേടിയിട്ടുണ്ട്.

വെയിൻ റൂണി ക്ലബ് വിട്ടതിന് ശേഷം യുണൈറ്റഡ് ക്യാപ്റ്റൻസിയും കാരിക്ക് ഏറ്റെടുത്തിരുന്നു. ശരീരം കളി നിർത്താൻ പറയുന്ന സമയമായെന്നും അതാണ് കളി നിർത്തുന്നത് എന്നും കാരിക്ക് പറഞ്ഞു. ഈ സീസണ് ശേഷം കാരിക്ക് യുണൈറ്റഡിൽ പരിശീലക സ്ഥാനം ഏറ്റെടുക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement