സ്പർസ് ലീഗ് കപ്പ് ഫൈനലിൽ

20210106 082932
- Advertisement -

മൗറീനോയുടെ സ്പർസ് ആദ്യമായി ഫൈനലിൽ എത്തിയിരിക്കുകയാണ്. ഇന്നലെ ലണ്ടണിൽ നടന്ന സെമി ഫൈനലിൽ ചാമ്പ്യൻഷിപ്പ് ക്ലബായ ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തി ആണ് സ്പർസ് ലീഗ് കപ്പ് ഫൈനലിലേക്ക് കടന്നത്. ചാമ്പ്യൻഷിപ്പ് ക്ലബ് ആണ് എങ്കിലും ബ്രെന്റ്ഫോർഡിന് എതിരെ അത്ര എളുപ്പമായിരുന്നില്ല സ്പർസിന്റെ പ്രകടനം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്പർസ് വിജയിച്ചത്.

മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ ലീഡ് നേടാൻ സ്പർസിനായി. റെഗുലിയന്റെ പാസിൽ നിന്ന് സിസോകോ ആയിരുന്നു ആ ഗോൾ നേടിയത്‌. മത്സരത്തിലേക്ക് തിരികെ വരാൻ ബ്രെന്റ്ഫോർഡ് ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ സ്പർസ് ഹ്യുങ് മിൻ സോണിലൂടെ ലീഡ് ഇരട്ടിയാക്കി. പിന്നാലെ 84ആം മിനുട്ടിൽ ബ്രെന്റ്ഫോർഡിന്റെ ഡാ സിൽവ ചുവപ്പ് കണ്ട് പുറത്തായി. ഇതോടെ ബ്രെന്റ്ഫോർഡിന്റെ പോരാട്ടം അവസാനിച്ചു.

ഇന്ന് നടക്കുന്ന സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

Advertisement