സെമി ഫൈനൽ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണെതിരെ

Bruno Fernandes Main

ഇന്ന് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഒരു ആവേശകരമായ മത്സരമാണ് നടക്കുന്നത്. ഗുഡിസൺ പാർക്കിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണുമാണ് നേർക്കുനേർ വരുന്നത്. മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനൽ തന്നെ ആണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ന് കാര്യമാറ്റ മാറ്റങ്ങളുമായാകും മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറങ്ങുക.

ലീഗിൽ അധികം അവസരം കിട്ടാതിരുന്ന താരങ്ങളെ ഇന്ന് ഒലെ കളത്തിൽ ഇറങ്ങിക്കും. വാൻ ഡെ ബീക്, കവാനി, ഹെൻഡേഴ്സൺ, ടുവൻസബെ എന്നിവരൊക്കെ കളത്തിൽ ഇറങ്ങിയേക്കും. ലീഗിൽ നേരത്തെ എവർട്ടണെ നേരിട്ടപ്പോൾ 3-1ന് വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. എവർട്ടണും ഇപ്പോൾ നല്ല ഫോമിലാണ്‌. പക്ഷെ ഹാമസ് റോഡ്രിഗസ് ഇന്ന് എവർട്ടൺ നിരയിൽ ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം.

Previous articleആഴ്സണൽ ദയനീയ അവസ്ഥയിൽ തുടരുന്നു, സിറ്റിക്ക് മുന്നിലും വീണു
Next articleഅലാബയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും