താരമായി റാഷ്‌ഫോർഡ്, ചെൽസിക്കെതിരെ യുണൈറ്റഡിന് ജയം

- Advertisement -

ലീഗ് കപ്പിൽ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ് നേടിയ ലോകോത്തര ഫ്രീ കിക്ക്‌ ഗോളിലാണ് യുണൈറ്റഡ് ജയം ഉറപ്പിച്ചത്.

ആദ്യ പകുതിയിൽ അലോൺസോ വഴങ്ങിയ പെനാൽറ്റിയിലൂടെ റാഷ്‌ഫോർഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുൻപിൽ എത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ചെൽസി ബാറ്റ്ശുവായിയിലൂടെ ഗോൾ മടക്കി മത്സരത്തിൽ സമനില പിടിച്ചു.

തുടർന്നാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ച ഫ്രീ കിക്ക്‌ ഗോളിൽ റാഷ്‌ഫോർഡ് മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമാക്കി മാറ്റിയത്. ഫ്രീ കിക്ക്‌ എടുത്ത റാഷ്‌ഫോർഡിന്റെ ശ്രമം ചെൽസി ഗോൾ കീപ്പർ കാബയെരോക്ക് ഒരു അവസരവും നൽകാതെ ഗോളാവുകയായിരുന്നു. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

Advertisement