കാരബാവോ കപ്പ്; ആദ്യ പാദത്തിൽ സ്പർസിനെതിരെ ഉജ്ജ്വല ജയവുമായി ചെൽസി

കാരബാവോ കപ്പിന്റെ ആദ്യ പാദത്തിൽ സ്പർസിനെതിരെ ഏകപക്ഷീയ ജയം സ്വന്തമാക്കി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. മുൻ ചെൽസി പരിശീലകനായിരുന്ന അന്റോണിയോ കൊണ്ടെയുടെ ചെൽസിയിലേക്കുള്ള തിരിച്ചുവരവ് കണ്ട മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ചെൽസി രണ്ട് ഗോളുകൾക്ക് മുൻപിലായിരുന്നു.

മത്സരത്തിന്റെ ഹാവേർട്സിന്റെ ഗോളിലാണ് ചെൽസി മുൻപിലെത്തിയത്. അലോൺസോയുടെ പാസിൽ നിന്നാണ് ഹാവേർട്സ് ഗോൾ നേടിയത്. തുടർന്ന് അധികം താമസിയാതെ ബെൻ ഡേവിസിന്റെ സെൽഫ് ഗോളിൽ ചെൽസി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ടൻഗൻഗയുടെ ഹെഡർ ബെൻ ഡേവിസിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിൽ തന്നെ പതിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മാറ്റവുമായി ഇറങ്ങിയ സ്പർസ്‌ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ചെൽസിക്ക് മേൽ കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ ചെൽസിക്ക് ലഭിച്ച തുറന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞതുമില്ല.

കോവിഡ് പ്രതിസന്ധി; ആഴ്‌സണൽ – ലിവർപൂൾ മത്സരം മാറ്റിവെച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നാളെ നടക്കേണ്ട ആഴ്‌സണൽ – ലിവർപൂൾ മത്സരം മാറ്റിവെച്ചു. ജനുവരി ആറിന് എമിറേറ്റ്സിൽ നടക്കേണ്ടിയിരുന്ന ഇഎഫ്എൽ കപ്പ് സെമി ഫൈനലിലെ ആദ്യ പാദ മത്സരമാണ് ലിവർപൂൾ സ്‌ക്വാഡിൽ കൊറോണ പിടിപെട്ടതിനെ തുടർന്ന് മാറ്റിവെച്ചത്.

ജനുവരി ആറിന് എമിറേറ്റ് സ്റ്റേഡിയത്തിൽ ആദ്യ പാദ മത്സരവും ജനുവരി പതിമൂന്നിന് രണ്ടാം പാദ മത്സരം ആൻഫീൽഡിലും ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ നാളത്തെ മത്സരം മാറ്റി വെച്ചതിനാൽ ആദ്യ പാദം ആൻഫീൽഡിൽ ജനുവരി പതിമൂന്നിന് ആയിരിക്കും അരങ്ങേറുക. മാറ്റി വെച്ച മത്സരം ജനുവരി ഇരുപതിന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ രണ്ടാം പാദമായി നടക്കും.

ലീഗ് കപ്പ് സെമി ഫൈനൽ മാറ്റിവെക്കാൻ ലിവർപൂൾ ആവശ്യപ്പെട്ടു

കളിക്കാർക്കും സ്റ്റാഫുകൾക്കുമിടയിൽ കോവിഡ് -19 വ്യപനം ഉണ്ടായതിനാൽ വ്യാഴാഴ്ച ആഴ്സണലിനെതിരായ കാരബാവോ കപ്പ് സെമി ഫൈനൽ ആദ്യ പാദം മാറ്റിവയ്ക്കാൻ ലിവർപൂൾ അഭ്യർത്ഥിച്ചു. മാനേജർ ക്ലോപ്പ്, ഗോൾകീപ്പർ അലിസൺ ബെക്കർ, ഡിഫൻഡർ ജോയൽ മാറ്റിപ്പ്, ഫോർവേഡ് റോബർട്ടോ ഫിർമിനോ, മറ്റ് മൂന്ന് സ്റ്റാഫ് അംഗങ്ങൾ എന്നിവർക്ക് കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ കൂടുതൽ കേസുകൾ വന്നതോടെയാണ് സെമി ഫൈനൽ മാറ്റിവെക്കാൻ ലിവർപൂൾ ആവശ്യപ്പെട്ടത്.

കൂടുതൽ പോസിറ്റീവ് കേസുകൾ കാരണം ക്ലബിന്റെ പരിശീലന ഗ്രൗണ്ട് ചൊവ്വാഴ്ച അടച്ചു. സലാ, മാനെ, നാബി കേറ്റ എന്നിവർ ആഫ്രിക്കൻ നാഷൺസ് കപ്പിനും കൂടെ പോയതോടെ ലിവർപൂൾ കളിക്കാൻ താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുകയാണ്.

ലീഗ് കപ്പ് സെമി ഫൈനൽ; ലിവർപൂളിന് ആഴ്‌സണൽ എതിരാളികൾ, ചെൽസിയുടെ എതിരാളികൾ ടോട്ടൻഹാം

ലീഗ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിച്ചതോടെ സെമി ഫൈനൽ മത്സരങ്ങളുടെ ചിത്രങ്ങൾ വ്യക്തമായി. ലെസ്റ്റർ സിറ്റിയെ വമ്പൻ തിരിച്ചുവരവിൽ തോൽപിച്ച് സെമി ഫൈനൽ ഉറപ്പിച്ച ലിവർപൂളിന്റെ എതിരാളികൾ ആഴ്‌സണൽ ആണ്. ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലെസ്റ്റർ സിറ്റിയെ തോൽപിച്ചാണ് ലിവർപൂൾ സെമി ഉറപ്പിച്ചത്. അതെ സമയം സണ്ടർലാൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആഴ്‌സണൽ സെമി ഫൈനൽ യോഗ്യത നേടിയത്.

അതെ സമയംരണ്ടാം സെമി ഫൈനലിൽ ലണ്ടൻ ഡാർബിയിൽ ചെൽസി ടോട്ടൻഹാമിനെ നേരിടും. ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്രെന്റഫോർഡിനെ പരാജയപ്പെടുത്തിയത് ചെൽസി സെമി ഉറപ്പിച്ചത്. വെസ്റ്റ്ഹാമിനെ തോൽപ്പിച്ചാണ് ടോട്ടൻഹാം സെമി ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ ജയം. മുൻ ചെൽസി പരിശീലകനായിരുന്ന അന്റോണിയോ കൊണ്ടെ ചെൽസിയെ നേരിടാൻ വരുന്നു എന്ന പ്രേത്യേകതയും ഈ മത്സരത്തിനുണ്ട്.

ജനുവരി 3, 10 തിയ്യതികളിൽ രണ്ട് പാദങ്ങളിൽ ആയാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ഫെബ്രുവരി 27ന് വെംബ്ലിയിൽ വെച്ചാണ് ഫൈനൽ പോരാട്ടം.

ലെസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന്റെ വമ്പൻ തിരിച്ച് വരവ്, ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ജയം

ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിക്കെതിരെ വമ്പൻ ജയവുമായി ലിവർപൂൾ. 3-3ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ലിവർപൂൾ ലെസ്റ്റർ സിറ്റിയെ തോൽപിച്ചത്. മത്സരത്തിന്റെ 95ആം മിനുട്ടിൽ വരെ ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് ലിവർപൂൾ സമനില നേടി മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിച്ചത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിയ മത്സരത്തിൽ ലെസ്റ്റർ സിറ്റിയുടെ രണ്ട് കിക്കുകൾ ലിവർപൂൾ ഗോൾ കീപ്പർ കെല്ലെഹർ രക്ഷപെടുത്തുകയായിരുന്നു. ലിവർപൂൾ താരം മിനമിനോ പെനാൽറ്റി കിക്ക്‌ നഷ്ട്ടപെടുത്തിയെങ്കിലും സഡൻ ഡെത്തിൽ ഗോൾ നേടി ജോട്ട ലിവർപൂളിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ജാമി വാർഡി രണ്ട് ഗോളുകൾ നേടി ലെസ്റ്റർ സിറ്റിക്ക് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് അധികം താമസിയാതെ ചേമ്പർലൈനിലൂടെ ലിവർപൂൾ ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും മികച്ചൊരു ഗോളിലൂടെ മാഡിസൺ ലെസ്റ്റർ സിറ്റിയുടെ ലീഡ് 2 ഗോളായി ഉയർത്തുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ജോട്ടയിലൂടെ ഒരു ഗോൾ മടക്കിയ ലിവർപൂൾ മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ മിനമിനോയിലൂടെ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.

ബ്രെന്റ്ഫോർഡിന്റെ ചെറുത്തുനിൽപ്പും മറികടന്ന് ചെൽസി ലീഗ് കപ്പ് സെമിയിൽ

ലീഗ് കപ്പിൽ ബ്രെന്റ്ഫോർഡിന്റെ ചെറുത്തുനിൽപ്പ് മറികടന്ന് ലീഗ് കപ്പ് സെമി ഫൈനൽ ഉറപ്പിച്ച് ചെൽസി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചാണ് ചെൽസി സെമി ഫൈനൽ ഉറപ്പിച്ചത്. അക്കാദമി താരങ്ങളായ സിമോൺസ്‌, വെയ്ൽ, സൂൺസപ് ബെൽ എന്നിവർ ഇന്നത്തെ മത്സരത്തിൽ ചെൽസിക്ക് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തു. ആദ്യ പകുതിയിൽ ചെൽസിക്കൊപ്പം ബ്രെന്റഫോർഡ് പൊരുതിനോക്കിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് ബ്രെന്റഫോർഡിന് തിരിച്ചടിയായത്.

മത്സരത്തിന്റെ 80ആം മിനുറ്റ് വരെ ചെൽസി ആക്രമണം തടയാൻ ബ്രെന്റഫോർഡിന് കഴിഞ്ഞെങ്കിലും ജാൻസന്റെ സെൽഫ് ഗോളിൽ ബ്രെന്റഫോർഡ് മത്സരത്തിൽ പിറകിലായി. പകരക്കാരനായി ഇറങ്ങിയ റീസ് ജയിംസിന്റെ ക്രോസിന് കാല് വെച്ച ജാൻസൺ സ്വന്തം ഗോൾ വല കുലുക്കുകയായിരുന്നു. തുടർന്ന് അധികം താമസിയാതെ ചെൽസി താരം പുലിസിക്കിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിയുടെ രണ്ടാമത്തെ ഗോളും വിജയവും ഉറപ്പിക്കുകയായിരുന്നു.

എങ്കിറ്റിയയുടെ മിന്നും ഹാട്രിക്ക്, ആഴ്സണൽ ലീഗ് കപ്പിൽ സെമിയിൽ

ആഴ്സണൽ ലീഗ് കപ്പ് സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ സണ്ടർലാന്റിനെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ച്യ് ഗോളുകൾക്കായിരുന്നു ആഴ്സണൽ വിജയം. യുവതാരം എങ്കിറ്റിയ ഇന്ന് ആഴ്സണലിനായി ഹാട്രിക്ക് നേടി. 17ആം മിനുട്ടിലാണ് എങ്കിറ്റിയയിലൂടെ ആഴ്സണൽ ലീഡ് എടുത്തത്. 27ആം മിനുട്ടിൽ പെപെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. 31ആം മിനുട്ടിലെ ബ്രോഡ്ഹെഡിന്റെ ഗോൾ സണ്ടർലാണ്ടിന് പ്രതീക്ഷ നൽകി.

രണ്ടാം പകുതിയിൽ എങ്കിറ്റിയയുടെ ഗോളുകൾ ആഴ്സണൽ വിജയം ഉറപ്പിച്ചു. 49ആം മിനുട്ടിലും 58ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. ഒരു ബാക്ക് ഹീൽ ഗോളിലൂടെയാണ് താരം ഹാട്രിക്ക് തികച്ചത്. അവസാന മിനുട്ടിൽ പറ്റിനോയും ആഴ്സണലിനായി ഗോൾ നേടി. നാളെ ബാക്കി മൂന്ന് ക്വാർട്ടർ ഫൈനലുകൾ നടക്കും‌.

തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം ഇല്ലാതെ ബ്രൈറ്റൺ, ലെസ്റ്റർ ലീഗ് കപ്പ് ക്വാർട്ടറിൽ

ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ് ബ്രൈറ്റൺ പുറത്ത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ലെസ്റ്റർ വിജയിച്ചത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായുരുന്നു മത്സരം. തുടക്കത്തിൽ ബ്രൈറ്റൺ ഡിഫൻസിലെ പിഴവ് മുതലെടുത്ത് ഹാർവി ബാർൺസ് ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്. ഇതിന് 45ആം മിനുട്ടിൽ വെബ്സ്റ്ററിലൂടെ ബ്രൈറ്റൺ മറുപടി നൽകി. സെക്കൻഡുകൾക്കകം ലോക്മാൻ ലെസ്റ്ററിനെ വീണ്ടും മുന്നിൽ എത്തിച്ചു. ഇതും ബ്രൈറ്റണ് നൽകിയ സംഭാവന ആയിരുന്നു.

രണ്ടാം പകുതിയിൽ എംവേപു വീണ്ടും ബ്രൈറ്റണെ ഒപ്പം എത്തിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3നാണ് ലെസ്റ്റർ വിജയിച്ചത്. ബ്രൈറ്റണ് ഇത് വിജയമില്ലാത്ത തുടർച്ചയായ അഞ്ചാമത്തെ മത്സരമാണ്

ഇത്തവണ എങ്കിലും ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇല്ല, അഞ്ചു വർഷത്തിനു ശേഷം ഒരു പരാജയം

അവസാന നാലു സീസണിലും ലീഗ് കപ്പ് കിരീടം ഉയർത്തിയ മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ലീഗ് കപ്പ് ഉയർത്തില്ല. ലീഗ് കപ്പ് നാലാം റൗണ്ടിൽ ഡേവിഡ് മോയ്സിന്റെ വെസ്റ്റ് ഹാം ആണ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ
ആയിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. പന്ത് കുറേ സമയം കൈവശം വെച്ചു എങ്കിലും പെപ് ഗ്വാർഡിയോളയുടെ ടീമിന് ഇന്ന് അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. കളി നിശ്ചിത സമയത്ത് ഗോൾ രഹിതമായാണ് നിന്നത്.

പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനാണ് വെസ്റ്റ് ഹാം വിജയിച്ചത്. സ്റ്റെർലിംഗ്, ഡിബ്രുയിൻ, മെഹ്റസ്, ഗുണ്ടോഗൻ എന്നിവർ ഒക്കെ ഇറങ്ങിയിട്ടും വിജയിക്കാൻ ആവാത്തത് പെപിന് വലിയ നിരാശ നൽകും. പെപ് ഗ്വാർഡിയോള പരിശീലകനായി എത്തിയ ശേഷം ഇത് രണ്ടാം തവണ മാത്രമാണ് സിറ്റി ലീഗ് കപ്പിൽ പരാജയപ്പെടുന്നത്‌

അനായാസം ലിവർപൂൾ ലീഗ് കപ്പ് ക്വാർട്ടറിൽ

പ്രീമിയർ ലീഗിൽ ഗംഭീര ഫോമിൽ ഉള്ള ലിവർപൂൾ അനായാസം ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. പ്രമുഖ താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകി കിണ്ട് ഇറങ്ങിയ ലിവർപൂൾ ഇന്ന് പ്രസ്റ്റൺ നോർത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ക്ലോപ്പിന്റെ ടീം പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് ലിവർപൂളിന്റെ രണ്ടു ഗോളുകളും വന്നത്. 62ആം മിനുട്ടിൽ മിനാമിനോയുടെ വക ആയിരുന്നു ആദ്യ ഗോൾ. താരത്തിന്റെ ലീഗ് കപ്പിലെ അഞ്ചു മത്സരങ്ങളിൽ നിന്നുള്ള അഞ്ച ഗോളായിരുന്നു ഇത്.

84ആം ഒറിഗി രണ്ടാം ഗോൾ നേടിക്കൊണ്ട് ലിവർപൂൾ വിജയം ഉറപ്പിച്ചു. ലിവർപൂളിന്റെ ലീഗ് മത്സരങ്ങളിലെ ആദ്യ ഇലവനിൽ ഉണ്ടാകുന്ന ആരും ഇന്ന് കളത്തിൽ ഇറങ്ങിയില്ല. എന്നിട്ടും പ്രസ്റ്റണ് മേൾ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ ലിവർപൂളിനായി.

തുടർച്ചയായ രണ്ടാം മത്സരത്തിലും പെനാൽട്ടി ഷൂട്ട് ഔട്ട് അതിജീവിച്ചു ചെൽസി ലീഗ് കപ്പ് അവസാന എട്ടിൽ

ലീഗ് കപ്പിൽ സൗത്താപ്റ്റണെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു ചെൽസി ക്വാർട്ടർ ഫൈനലിൽ. ചെൽസി മുന്തൂക്കവും കൂടുതൽ അവസരങ്ങളും സൃഷ്ടിച്ച മത്സരത്തിൽ അവസരം കിട്ടിയപ്പോൾ എല്ലാം സൗത്താപ്റ്റണും ചെൽസിയെ പരീക്ഷിച്ചു. യുവ പ്രതിരോധത്തെ വിശ്വസിച്ചു കളിക്കാൻ ഇറങ്ങിയ ചെൽസി മുന്നേറ്റത്തിൽ ഹാവർട്സ്, സിയെച്ച്, ബാർക്കിലി എന്നിവരെയാണ് അണിനിരത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ഹക്കിം സിയെച്ചിന്റെ കോർണറിൽ നിന്നു കായ് ഹാവർട്സ് ഹെഡറിലൂടെ ആണ് ചെൽസിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിക്കുന്നത്.

എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സൗത്താപ്റ്റൺ ഗോൾ മടക്കി. 47 മിനിറ്റിൽ ചെ ആദംസിലൂടെ ആയിരുന്നു ‘സെയിന്റസ്’ സമനില ഗോൾ കണ്ടത്തിയത്. തുടർന്ന് വിജയഗോൾ നേടാൻ ഇരു ടീമുകളും പരിശ്രമിച്ചു എങ്കിലും 90 മിനിറ്റിൽ മത്സരം സമനിലയിൽ അവസാനിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. പെനാൽട്ടിയിൽ ചെൽസി അഞ്ചിൽ നാലു എണ്ണവും ലക്ഷ്യം കണ്ടപ്പോൾ സെയിന്റ്സിന് 3 എണ്ണം മാത്രമാണ് ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞത്. പെനാൽട്ടി ഷൂട്ട് ഔട്ടിൽ മേസൻ മൗണ്ടിന്റെ പെനാൽട്ടി ഫോസ്റ്റർ രക്ഷിച്ചു എങ്കിലും തിയോ വാൽകൊട്ടിന്റെ പെനാൽട്ടി പോസ്റ്റിൽ ഇടിച്ചു മടങ്ങിയതും വില്യം സ്മാൽബോൺ പെനാൽട്ടി പുറത്തേക്ക് അടിച്ചതും സൗത്താപ്റ്റണു പരാജയം സമ്മാനിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ ഗോളുകൾ നേടി ലീഡ്‌സിനെ വീഴ്ത്തി ആഴ്സണൽ ലീഗ് കപ്പ് ക്വാട്ടർ ഫൈനലിൽ

ലീഗ് കപ്പിൽ ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണൽ. ലീഡ്‌സ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്‌സണൽ മുന്നേറിയത്. നാലാം മത്സരത്തിലും ആഴ്‌സണലിന് എതിരെ ജയിക്കാൻ ഇതോടെ ലീഡ്സ് പരിശീലകൻ ബിയേൽസെക്ക് ആയില്ല. ആദ്യ പകുതിയിൽ മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത്. എന്നാൽ പ്രത്യാക്രമണത്തിൽ കൂടുതൽ അപകടകാരിയായത് ലീഡ്സ് ആയിരുന്നു. ഡാനിയേൽ ജെയിംസിന് ലഭിച്ച അവസരം രക്ഷിച്ച ആഴ്‌സണൽ ഗോൾ കീപ്പർ ബെർഡ് ലെനോ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ജാക്ക് ഹാരിസൻ ഉതിർത്ത മികച്ച ഒരു ഷോട്ടും രക്ഷപ്പെടുത്തി ആഴ്‌സണലിനെ മത്സരത്തിൽ നിലനിർത്തി.

രണ്ടാം പകുതിയിൽ കൂടുതൽ അപകടകാരികൾ ആവുന്ന ആഴ്‌സണലിനെ ആണ് മത്സരത്തിൽ കണ്ടത്. അതിനിടെയിൽ പ്രതിരോധ നിര താരം ബെഞ്ചമിൻ വൈറ്റ് ചെറിയ പരിക്കോടെ കളം വിട്ടത് ആഴ്‌സണലിന് ക്ഷീണമായി. പകരക്കാരൻ ആയി ഇറങ്ങിയ കലം ചേമ്പേഴ്‌സ് ഇറങ്ങി ആദ്യ ടച്ചിൽ തന്നെ ഗോൾ നേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്മിത്ത് റോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ പെപെ നൽകിയ പാസ് ഹെഡ് ചെയ്തു വലയിലാക്കിയ ചേമ്പേഴ്‌സ് ആഴ്‌സണലിന് മത്സരത്തിൽ മുൻതൂക്കം നൽകി. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ലീഡ്സ് നായകൻ ലിയാം കൂപ്പർ പ്രതിരോധത്തിൽ വരുത്തിയ അബദ്ധം മുതലെടുത്ത എഡി നെകിതിയ ആഴ്‌സണൽ ജയം ഉറപ്പിച്ച ഗോൾ 69 മിനിറ്റിൽ നേടുക ആയിരുന്നു. പോസ്റ്റിനു മുന്നിൽ ഷോട്ട് ഉതിർക്കുമ്പോൾ നെകിതിയക്ക് പിഴച്ചു എങ്കിലും പന്ത് വലയിൽ എത്തുക ആയിരുന്നു. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ആഴ്‌സണൽ എമിറേറ്റ്‌സിൽ ഈ മത്സരത്തിനു ഇറങ്ങിയത്.

Exit mobile version