മാഞ്ചസ്റ്റർ ഡെർബി ജയിച്ചെങ്കിലും യുണൈറ്റഡ് പുറത്ത്, സിറ്റി ലീഗ് കപ്പ് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദം വിജയിച്ചു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനൽ കാണാതെ പുറത്ത്. ഇന്നലെ നടന്ന രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. എന്നാൽ അദ്യ പാദത്തിൽ യുണൈറ്റഡ് 3-1ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ 3-2ന്റെ അഗ്രിഗേറ്റ് വിജയം സ്വന്തമാക്കി സിറ്റി ഫൈനലിലേക്ക് കുതിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മധ്യനിര താരം മാറ്റിച് നേടിയ ഗോളാണ് യുണൈറ്റഡിന്റെ വിജയ ഗോളായി മാറിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് നിരവധി അവസരങ്ങൾ മത്സരത്തിൽ ലഭിച്ചു എങ്കിലും ഗംഭീര പ്രകടനം നടത്തിയ യുണൈറ്റഡ് കീപ്പർ ഡി ഹിയയെ മറികടക്കാൻ സിറ്റിക്ക് ആയില്ല. മത്സരത്തിന്റെ 76ആം മിനുട്ടിൽ മാറ്റിച് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തും പ്രതിരോധത്തിലായി.

ഫൈനലിൽ ആസ്റ്റൺ വില്ലയെ ആകും മാഞ്ചസ്റ്റർ സിറ്റി നേരിടുക.