കാരബാവോ കപ്പ് : മാഞ്ചസ്റ്റർ യൂണൈറ്റഡ് പുറത്ത്, ചെൽസി സെമിയിൽ

- Advertisement -

കാരബാവോ കപ്പിൽ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രിസ്റ്റൽ സിറ്റി തോൽപിച്ചു. 2-1 നാണ് ബ്രിസ്റ്റൽ സിറ്റി മൗറീഞ്ഞോയുടെ ടീമിനെ മറികടന്ന് സെമി ഫൈനലിലേക്ക് ഇടം നേടിയത്. ഈ സീസണിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി ഈ മത്സരം.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി 2-1 ന് ബേൻന്മൗത്തിനെ മറികടന്ന് സെമിയിൽ പ്രവേശിച്ചു.

സ്വന്തം മൈതാനത്തു സ്വപ്ന തുല്യമായ ജയമാണ് ബ്രിസ്റ്റൽ സിറ്റി നേടിയത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ലെങ്കിലും രണ്ടാം പകുതിയിൽ 51 ആം മിനുട്ടിൽ ജോ ബ്രയാൻ ബ്രിസ്റ്റലിന്റെ ആദ്യ ഗോൾ നേടി. പക്ഷെ ഏറെ വൈകാതെ ലുകാകുവിന് പകരക്കാരനായി ടീമിൽ ഇടം നേടിയ സ്‌ലാട്ടൻ ഇബ്രാഹിമോവിച് യുണൈറ്റഡിന്റെ സമനില ഗോൾ നേടി. ഫ്രീകിക്കിൽ നിന്നാണ് താരം ഗോൾ നേടിയത്. പക്ഷെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളും എന്ന ഘട്ടത്തിൽ ബ്രിസ്റ്റൽ സിറ്റി വിജയ ഗോൾ നേടി. 93 ആം മിനുട്ടിൽ കൊറീ സ്മിതാണ്‌ അവരുടെ വിജയ ഗോൾ നേടിയത്.

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ബേൻന്മൗത്തിനെ നേരിട്ട ചെൽസി അവസാന മിനുട്ടിൽ മൊറാത്ത നേടിയ വിജയ ഗോളിലാണ് മറികടന്നത്. 2-1 നായിരുന്നു നീലപടയുടെ ജയം. ആദ്യ പകുതിയിൽ വില്ലിയന്റെ ഗോളിൽ മുന്നിലെത്തിയ ചെൽസി പക്ഷെ രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ സാധിക്കാതെ വന്നതോടെ ബേൻന്മൗത് നിരന്തരം ചെൽസി ഗോൾ മുഖത്ത് ആക്രമണം അഴിച്ചു വിട്ടു. 89 ആം മിനുട്ടിൽ ഡാൻ ഗോസ്‌ലിംഗ് അവരുടെ സമനില ഗോൾ നേടി. പക്ഷെ തൊട്ടടുത്ത മിനുട്ടിൽ ഹസാർഡിന്റെ മികച്ച പാസ്സ് വലയിലാക്കി മൊറാത്ത ചെൽസിയുടെ സെമി ഫൈനൽ പ്രവേശം എക്സ്ട്രാ ടൈമിലേക്ക് നീളാതെ രക്ഷിച്ചു. പകരക്കാരായി ഇറങ്ങിയാണ് മൊറാത്തയും ഹസാർഡും ചെൽസിയെ രക്ഷിച്ചത്.ു

 

 

കൂടതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement