ഓൾഡ് ട്രാഫോർഡിനെ നീല പുതപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് ഫൈനലിൽ

Manchester City League Cup
- Advertisement -

ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് ഫൈനലിൽ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. തുടർച്ചയായ നാലാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി ലീഗ് ഫൈനലിൽ എത്തുന്നത്. അതെ സമയം മാഞ്ചസ്റ്റർ യൂണൈറ്റഡിനും സോൾഷ്യാറിനും ഇത് നാലാമത്തെ സെമിഫൈനൽ പരാജയമാണ്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി രണ്ടാം പകുതിയിൽ ജോൺ സ്റ്റോൺസും ഫെർണാഡിഞ്ഞോയുമാണ് ഗോളുകൾ നേടിയത്. ഏപ്രിൽ 25ന് നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ ടോട്ടൻഹാം ആണ്‌ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.

Advertisement