രണ്ടാം നിര ടീമിനെ ഇറക്കിയ ലിവർപൂളിന് ലീഗ് കപ്പിൽ വൻ പരാജയം

ക്ലബ് ലോകകപ്പിൽ ഇന്ന് കളിക്കേണ്ടത് കൊണ്ട് ലീഗ് കപ്പിൽ രണ്ടാം നിര ടീമിനെ ഇറക്കിയ ലിവർപൂളിന് വൻ പരാജയം തന്നെ നേരിടേണ്ടി വന്നു‌. ക്വാർട്ടർ ഫൈനലിൽ ആസ്റ്റൺ വില്ലയെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തോറ്റത്‌‌. നേരത്തെ ലീഗ് കപ്പ് ഫിക്സ്ച്സ്ർ മാറ്റാൻ ലിവർപൂൾ അധികൃതരീട് പറഞ്ഞിരുന്നു എങ്കിലും അത് മാറ്റാൻ ഇംഗ്ലീഷ് എഫ് എ തയ്യാറായിരുന്നില്ല‌. ഇതിന് വലിയ വില തന്നെ കൊടുക്കേണ്ടി വന്നിരിക്കുകയാണ് ലിവർപൂൾ‌.

ലിവർപൂൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടീൻ ആയിരുന്നു ഇന്നലെ ഇറങ്ങിയത്‌ മത്സരത്തിന്റെ ആദ്യ 17 മിനുട്ടിൽ തന്നെ ലിവർപൂൾ 2 ഗോളിന് പിറകിലായി‌. ജോണതാൻ കൊഡിയ വില്ലയ്ക്കായി ഇരട്ടഗോളുകൾ നേടി. വെസ്ലി, ഹൗറിഹാനെ എന്നിവരാണ് മറ്റു സ്കോറേഴ്സ്‌. 2017ൽ സിറ്റിക്ക് എതിരെ ഏറ്റ 5-0 പരാജയത്തിനു ശേഷം ആദ്യമായാണ് ലിവർപൂൾ ഇത്ര വലിയ ഒരു പരാജയം നേരിടുന്നത്.

Previous articleതായ്ലാന്റിനെ തോൽപ്പിച്ച് ഇന്ത്യൻ U-17 ടീം ഫൈനലിൽ
Next articleഇന്ന് എൽ ക്ലാസികോ, ആവേശത്തിൽ ഫുട്ബോൾ ലോകം