ലീഗ് കപ്പ് ഫിക്സ്ചറുകളായി, മാഞ്ചസ്റ്റർ ക്ലബ്ബുകൾക്ക് എളുപ്പം

- Advertisement -

ലീഗ് കപ്പ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കഴിഞ്ഞതോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള ഫിക്സ്ചറുകളായി. കഴിഞ്ഞ തവണത്തെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ലീഗ് 1 ക്ലബായ ഓക്സ്ഫോർഡ് യൂണൈറ്റഡാണ്‌. ഓക്സ്ഫോർഡ് യുണൈറ്റഡിന്റെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. ചെൽസിയെ തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ലീഗ് 2 ക്ലബായ കോൾചെസ്റ്ററാണ്. ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം. ലീഗ് കപ്പിൽ നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും താഴെക്കിടയിലുള്ള ടീമാണ് കോൾചെസ്റ്റർ.

പത്ത് ഗോൾ പിറന്ന മത്സരത്തിൽ ആഴ്സണലിനെ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ തോൽപ്പിച്ച ലിവർപൂളിന്റെ എതിരാളികൾ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയാണ്. ആസ്റ്റൺ വില്ലയുടെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. മറ്റൊരു പ്രീമിയർ ലീഗ് ടീമായ എവർട്ടണിന്റെ എതിരാളികൾ ലെസ്റ്റർ സിറ്റിയെ നേരിടും. ഡിസംബർ 16നാവും മത്സരങ്ങൾ നടക്കുക. അതെ സമയം ഡിസംബർ 18ന് ലിവർപൂളിന് ക്ലബ് വേൾഡ് കപ്പ് കളിക്കേണ്ടത് കൊണ്ട് ലിവർപൂളിന്റെ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും സാധ്യതയുണ്ട്.

Advertisement