ലീഗ് കപ്പ് ഫൈനൽ ഇന്ന്, 13 വർഷത്തിനിടയിലെ ആദ്യ കിരീടം തേടി സ്പർസ്, റെക്കോർഡ് ഇടാൻ സിറ്റി

ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ ലീഗ് കപ്പ് ഫൈനൽ നടക്കുകയാണ്. എട്ടായിരം കാണികളെ സാക്ഷിയാക്കി കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവുമാകും ഇന്ന് നേർക്കുനേർ വരുന്നത്. 2008ൽ ലീഗ് കപ്പ് നേടിയ ശേഷം ഇതുവരെ ആയി ഒരു കിരീ പോലും നേടാൻ കഴിയാത്ത സ്പർസിന് കിരീട ദാരിദ്ര്യം മാറ്റാനുള്ള അവസരമാണിത്. എന്നാൽ പുതിയ പരിശീലകനായ റയാൻ മേസണ് കീഴിൽ സ്പർസിന് പെപിനെ മറികടക്കാൻ കഴിയുമോ എന്നത് കണ്ടു തന്നെ അറിയണം.

സ്പർസ് നിരയിൽ ഇന്ന് അവരുടെ പ്രധാന സ്ട്രൈക്കർ ഹാരി കെയ്ൻ ഉണ്ടാകില്ല എന്ന് തന്നെയാണ് വാർത്തകൾ വരുന്നത്. കെയ്ൻ കളിക്കില്ല എങ്കിൽ സ്പർസിന് കാര്യങ്ങൾ കൂടുതൽ പ്രയാസമകരമാകും. മാഞ്ചസ്റ്റർ സിറ്റി നിരയിൽ ഡിബ്രുയിനും അഗ്വേറോയും പരിക്ക് മാറി എത്തിയിട്ടുണ്ട്. ഇന്ന് കിരീടം നേടിയാൽ സിറ്റിക്ക് ഇത് തുടർച്ചയായ നാലാം ലീഗ് കപ്പ് കിരീടമാകും. മാത്രമല്ല ലിവർപൂളിന്റെ എട്ട് ലീഗ് കപ്പ് കിരീടം എന്ന റെക്കോർഡിനൊപ്പം എത്താനും സിറ്റിക്ക് ഇന്ന് ആകും. രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തത്സമയം ജിയോ ടിവിയിൽ കാണാം.

Exit mobile version