രണ്ടാം പകുതിയിൽ ഗോളുകൾ നേടി ലീഡ്‌സിനെ വീഴ്ത്തി ആഴ്സണൽ ലീഗ് കപ്പ് ക്വാട്ടർ ഫൈനലിൽ

20211027 022850

ലീഗ് കപ്പിൽ ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണൽ. ലീഡ്‌സ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്‌സണൽ മുന്നേറിയത്. നാലാം മത്സരത്തിലും ആഴ്‌സണലിന് എതിരെ ജയിക്കാൻ ഇതോടെ ലീഡ്സ് പരിശീലകൻ ബിയേൽസെക്ക് ആയില്ല. ആദ്യ പകുതിയിൽ മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത്. എന്നാൽ പ്രത്യാക്രമണത്തിൽ കൂടുതൽ അപകടകാരിയായത് ലീഡ്സ് ആയിരുന്നു. ഡാനിയേൽ ജെയിംസിന് ലഭിച്ച അവസരം രക്ഷിച്ച ആഴ്‌സണൽ ഗോൾ കീപ്പർ ബെർഡ് ലെനോ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ജാക്ക് ഹാരിസൻ ഉതിർത്ത മികച്ച ഒരു ഷോട്ടും രക്ഷപ്പെടുത്തി ആഴ്‌സണലിനെ മത്സരത്തിൽ നിലനിർത്തി.

രണ്ടാം പകുതിയിൽ കൂടുതൽ അപകടകാരികൾ ആവുന്ന ആഴ്‌സണലിനെ ആണ് മത്സരത്തിൽ കണ്ടത്. അതിനിടെയിൽ പ്രതിരോധ നിര താരം ബെഞ്ചമിൻ വൈറ്റ് ചെറിയ പരിക്കോടെ കളം വിട്ടത് ആഴ്‌സണലിന് ക്ഷീണമായി. പകരക്കാരൻ ആയി ഇറങ്ങിയ കലം ചേമ്പേഴ്‌സ് ഇറങ്ങി ആദ്യ ടച്ചിൽ തന്നെ ഗോൾ നേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്മിത്ത് റോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ പെപെ നൽകിയ പാസ് ഹെഡ് ചെയ്തു വലയിലാക്കിയ ചേമ്പേഴ്‌സ് ആഴ്‌സണലിന് മത്സരത്തിൽ മുൻതൂക്കം നൽകി. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ലീഡ്സ് നായകൻ ലിയാം കൂപ്പർ പ്രതിരോധത്തിൽ വരുത്തിയ അബദ്ധം മുതലെടുത്ത എഡി നെകിതിയ ആഴ്‌സണൽ ജയം ഉറപ്പിച്ച ഗോൾ 69 മിനിറ്റിൽ നേടുക ആയിരുന്നു. പോസ്റ്റിനു മുന്നിൽ ഷോട്ട് ഉതിർക്കുമ്പോൾ നെകിതിയക്ക് പിഴച്ചു എങ്കിലും പന്ത് വലയിൽ എത്തുക ആയിരുന്നു. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ആഴ്‌സണൽ എമിറേറ്റ്‌സിൽ ഈ മത്സരത്തിനു ഇറങ്ങിയത്.

Previous articleജിറൂദിന്റെ ഗോളിൽ മിലാൻ ഇറ്റലിയിൽ ഒന്നാമത്
Next articleതുടർച്ചയായ രണ്ടാം മത്സരത്തിലും പെനാൽട്ടി ഷൂട്ട് ഔട്ട് അതിജീവിച്ചു ചെൽസി ലീഗ് കപ്പ് അവസാന എട്ടിൽ