ലീഗ് കപ്പ് ഫൈനലിൽ ഹാരി കെയ്ൻ കളിക്കും

സ്പർസ് ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് വരുന്നത്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരം ഹാരി കെയ്ൻ പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച പരിക്കേറ്റ കെയ്ൻ ദീർഘകാലം പുറത്തിരിക്കും എന്നാണ് കരുതിയത്. എന്നാൽ താരം തിരിച്ചെത്തിയിരിക്കുകയാണ്. കെയ്ൻ പരിശീലനം ആരംഭിച്ചു എന്ന് ക്ലബ് തന്നെയാണ് അറിയിച്ചത്.

ഞായറാഴ്ച നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ കളിക്കുക ആണ് കെയ്നിന്റെ ലക്ഷ്യം. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് സ്പർസ് നേരിടുന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു കിരീടം നേടാനുള്ള അവസരമായാണ് സ്പർസ് ഈ ലീഗ് കപ്പ് ഫൈനലിനെ കാണുന്നത്. പുതിയ പരിശീലകൻ റയാൻ മേസന്റെ കീഴിൽ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസവും സ്പർസിനുണ്ട്.

Exit mobile version