കാറബാവോ കപ്പ് : ആഴ്സണലും സിറ്റിയും സെമിയിൽ

- Advertisement -

കാരബാവോ കപ്പിൽ ആഴ്സണലിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. ജയത്തോടെ ഇരു ടീമുകളും സെമി ഫൈനൽ പ്രവേശനം നേടി. വെസ്റ്റ് ഹാമിനെ എതിരില്ലാത്ത 1 ഗോളിന് തോൽപിച്ചാണ് ആഴ്സണൽ സെമിയിലേക്ക് ഇടം നേടിയത്. ലെസ്റ്ററിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സിറ്റി മറികടന്നത്. നോർമൽ ടൈമിലും എക്സ്ട്രാ ടൈമിലും.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.

42 ആം മിനുട്ടിൽ ഡാനി വെൽബെക് നേടിയ ഏക ഗോളാണ് ആഴ്സണലിന് തുണയായത്. ബെർനാടോ സിൽവയുടെ ഗോളിൽ ലീഡ് നേടിയ മാഞ്ചസ്റ്റർ സിറ്റി പക്ഷെ കളിയുടെ അവസാന നിമിഷം  പെനാൽറ്റി വഴങ്ങി. കിക്കെടുത്ത വാർഡി ഗോളാക്കിയതോടെ മത്സരം സമനിലയിലേക്ക് നീണ്ടു. പക്ഷെ എക്സ്ട്രാ ടൈമിൽ ഇരുവർക്കും ലീഡ് നേടാൻ പറ്റാതായതോടെ മത്സരം പെനാൽറ്റിയിലേക്ക് നീളുകയായിരുന്നു. വാർഡിയും മഹറസും പെനാൽറ്റി മിസ്സാക്കിയതോടെ സിറ്റി ജയം ഉറപ്പിച്ചു.
ഇന്ന് നടക്കുന്ന ചെൽസി-ബൗന്മത്, യൂണൈറ്റഡ്-ബ്രിസ്റ്റൽ സിറ്റി മത്സരത്തിലെ വിജയികളാവും സെമിയിലേക്ക് മുന്നേറുന്ന മറ്റു രണ്ടു ടീമുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement