കാരബാവോ കപ്പ് ഫൈനലിൽ ടോട്ടൻഹാം – ചെൽസി പോരാട്ടം

കാരബാവോ കപ്പ് സെമി ഫൈനലിൽ ഇന്ന് ലണ്ടൻ ഡെർബി. ആദ്യ പാദ സെമിയിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടൻഹാം വെംബ്ലിയിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തുള്ള ചെൽസിയെ നേരിടും.

നേരത്തെ പ്രീമിയർ ലീഗിൽ വെംബ്ലിയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ടോട്ടൻഹാം 3-1ന് ചെൽസിയെ തോൽപ്പിച്ചിരുന്നു. 18 മത്സരങ്ങൾ നീണ്ട ചെൽസിയുടെ അപരാജിത കുതിപ്പാണ് അന്ന് ടോട്ടൻഹാം അവസാനിപ്പിച്ചത്. ആദ്യ 16 മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോൾ നേടി ടോട്ടൻഹാം അന്ന് മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നു.  അതിനു പകരം ചോദിക്കാനുറച്ച് തന്നെയാവും ചെൽസി ഇന്നിറങ്ങുക.

ടോട്ടൻഹാം നിരയിൽ എഫ്.എ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ ലൂക്കാസ് മൗറക്ക് ഇന്നത്തെ മത്സരം നഷ്ട്ടമാകും. അസുഖം മാറി എറിക് ലാമേലയും ടോട്ടൻഹാം നിരയിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.  ചെൽസി നിരയിൽ കഴിഞ്ഞ മത്സരങ്ങളിൽ പരിക്കിന്റെ പിടിയിലായിരുന്ന പെഡ്രോ, വില്യൻ, ജിറൂദ് എന്നിവർ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ അസുഖം മൂലം പുറത്തിരുന്ന മാറ്റിയോ കോവചിച്ചും ടീമിൽ തിരിച്ചെത്തിയേക്കും.

Previous articleഐപിഎല്‍ ഇന്ത്യയില്‍ തന്നെ, മാര്‍ച്ച് 23നു ആരംഭിയ്ക്കും
Next article“മിലാനോടൊപ്പം കിരീടങ്ങൾ സ്വന്തമാക്കണം” – ബ്രസീലിയൻ യുവതാരം