കാരബാവോ കപ്പ്: മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ പ്രെസ്റ്റൺ, ലിവർപൂളിന് എം.കെ ഡോൺസ്

കാരബാവോ കപ്പിന്റെ മൂന്നാം റൌണ്ട്ഫിക്സ്ചറുകൾ പുറത്തുവന്നപ്പോൾ കഴിഞ്ഞ തവണത്തെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ചാംപ്യൻഷിപ് ക്ലബായ പ്രെസ്റ്റൺ. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന്റെ എതിരാളികൾ എം.കെ ഡോൺസ് ആണ്.

കഴിഞ തവണ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ ചെൽസിയുടെ എതിരാളികൾ ഗ്രിംസ്ബി- മാക്ലെസ്ഫീൽഡ് മത്സരത്തിലെ വിജയികളാവും. മഴ കാരണം കഴിഞ്ഞ ദിവസം നടക്കേണ്ട ഈ മത്സരം മാറ്റിവച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ലീഗ് വൺ ടീമായ റോക്ഡെയ്ൽ ആണ്.

നോർത്ത് ലണ്ടൻ ടീമായ ആഴ്സണലിന്റെ എതിരാളികൾ നോട്ടിങ്ഹാം ഫോറസ്റ്റും വോൾവ്‌സിന്റെ എതിരാളികൾ റെഡിങ്ങുമാണ്. പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനെ അട്ടിമറിച്ച കോൾചെസ്റ്ററിന്റെ എതിരാളികൾ ടോട്ടൻഹാം ആണ്.

Third-round draw:
Wolves vs Reading
Oxford vs West Ham
Watford vs Swansea
Brighton vs Aston Villa
Sheffield United vs Sunderland
Colchester vs Tottenham
Portsmouth vs Southampton
Burton vs Bournemouth
Preston North End vs Manchester City
MK Dons vs Liverpool
Manchester United vs Rochdale
Luton vs Leicester City
Chelsea vs Grimsby or Macclesfield
Sheffield Wednesday vs Everton
Arsenal vs Nottingham Forest

Previous articleശതകവുമായി വെല്ലുവിളി ഉയര്‍ത്തി റീസ ഹെന്‍ഡ്രിക്സ്, ചഹാലിന് അഞ്ച് വിക്കറ്റില്‍ വീണ് ദക്ഷിണാഫ്രിക്ക
Next articleലപോർട്ട് ആദ്യമായി ഫ്രാൻസ് ടീമിൽ, ഉംറ്റിറ്റി പുറത്ത്