കാരബാവോ കപ്പ് സെമി : ചെൽസി ആഴ്സണലിനെ നേരിടും, സിറ്റിക് ബ്രിസ്റ്റൽ സിറ്റി

- Advertisement -

കാരബാവോ കപ്പ് സെമി ഫൈനലിൽ ചെൽസി ആഴ്സണലിനെയും, മാഞ്ചസ്റ്റർ സിറ്റി ബ്രിസ്റ്റൽ സിറ്റിയെയും നേരിടും.

ജനുവരി 9 ന് സിറ്റി സ്വന്തം മൈതാനത് ആദ്യ പാദ സെമിയിൽ ബ്രിസ്റ്റലിനെ നേരിടും. അതേ ദിവസം ചെൽസി സ്റ്റാംഫോഡ് ബ്രിഡ്ജിൽ ആഴ്സണലിനെ നേരിടും. ജനുവരി 23 നാണ് രണ്ടാം പാദ സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറുക. അന്ന് ആഴ്സണൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ചെൽസിയേയും, ബ്രിസ്റ്റൽ അവരുടെ മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും. ലെസ്റ്ററിനെ തോൽപിച്ചാണ് മാഞ്ചസ്റ്റർ സിറ്റി സെമിയിൽ പ്രവേശിച്ചത്. ശക്തരായ യുണൈറ്റഡിനെ തോൽപിച്ചാണ് ബ്രിസ്റ്റൽ സെമി ഫൈനലിന് യോഗ്യത നേടിയത്. ആഴ്സണൽ വെസ്റ്റ് ഹാമിനെയും, ചെൽസി ബെർന്മൗത്തിനെയും മറികടന്നാണ് സെമിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement