Picsart 25 01 09 07 03 13 658

കാരബാവോ കപ്പ് സെമിഫൈനൽ ആദ്യ പാദത്തിൽ ടോട്ടനം ലിവർപൂളിനെ തോൽപ്പിച്ചു

ടോട്ടനം ഹോട്‌സ്‌പർ തങ്ങളുടെ കാരബാവോ കപ്പ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ ലിവർപൂളിനെതിരെ 1-0ന്റെ നേരിയ ജയം ഉറപ്പിച്ചു, 86-ാം മിനിറ്റിൽ ലൂക്കാസ് ബെർഗ്വൽ ആണ് നിർണായക ഗോൾ നേടിയത്. ബെർഗ്വൽ ഒരു ചുവപ്പ് കാർഡ് നേടി പുറത്ത് പോകേണ്ടിയിരുന്ന താരമായിരുന്നു. അദ്ദേഹം തന്നെ ഗോൾ അടിച്ചത് ലിവർപൂൾ ആരാധാകരെയും താരങ്ങളെയും രോഷാകുലരാക്കി.

നേരത്തെ മഞ്ഞക്കാർഡ് ലഭിച്ച ബെർഗ്‌വാൾ, സ്‌കോറ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ലിവർപൂളിൻ്റെ കോസ്റ്റാസ് സിമിക്കാസിനെ ഫൗൾ ചെയ്തിരുന്നു. എന്നാൽ റഫറി സ്റ്റുവർട്ട് ആറ്റ്‌വെൽ കാർഡ് നൽകിയില്ല. 84ആം മിനുറ്റിൽ ആയിരുന്നു ഈ ഫൗൾ. 86ആം മിനുട്ടിൽ ആണ് ബെർഗ്വൽ തന്റെ ഗോളിലൂടെ സ്പർസിന് ലീഡ് നൽകി വിജയം ഉറപ്പിച്ചത്.

സ്ലോട്ടിന് കീഴിൽ രണ്ടാം തോൽവി മാത്രം ഏറ്റുവാങ്ങിയ ലിവർപൂൾ രണ്ടാം പാദത്തിൽ ആൻഫീൽഡിലെ പരാജയം മറികടക്കാൻ നോക്കും.

Exit mobile version