Picsart 22 12 23 11 47 01 628

ലീഗ് കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ആയി, മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പം

ലീഗ് കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ ആയി. അവസാന എട്ടു ടീമുകളിൽ ഏഴും പ്രീമിയർ ലീഗിൽ നിന്നാണ്. പ്രീമിയർ ലീഗിൽ നിന്ന് അല്ലാത്തതായി ആകെ ചാൾടൺ മാത്രമാണ് ഉള്ളത്. അവർ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ചാകും ഈ മത്സരം.

10 വർഷത്തിനിടെ ഏഴാമത്തെ കാരാബോ കപ്പിനായി ശ്രമിക്കുബ്ന മാഞ്ചസ്റ്റർ സിറ്റക്ക് ക്വാർട്ടറിൽ സൗത്താംപ്ടണാണ് എതിരാളികൾ. സിറ്റി ഇന്നലെ ലിവർപൂളിനെ തോല്പ്പിച്ചായിരുന്നു ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയത്.

മറ്റൊരു ക്വാർട്ടർ ഫൈനലിൽ മിഡ്‌ലാൻഡ്‌സ് ഡെർബി ആണ് നടക്കുന്നത്. വോൾവ്‌സ് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും. അവസാന ക്വാർട്ടറിൽ ന്യൂകാസിൽ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും ആണ് ഏറ്റുമുട്ടുന്നയത്.

Exit mobile version