Site icon Fanport

കരബാവോ കപ്പ്; ലിവർപൂൾ vs ചെൽസി ഫൈനൽ

ലീഗ് കപ്പിൽ ചെൽസിയും ലിവർപൂളും ഫൈനലിൽ ഏറ്റുമുട്ടും. ഇന്നലെ കരബാവോ കപ്പിന്റെ രണ്ടാം സെമിയിലെ രണ്ടാം പാദത്തിൽ ലിവർപൂൾ ഫുൾഹാമിനെ സമനിലയിൽ പിടിച്ചു. 1-1 എന്ന സ്കോറിനാണ് മത്സരം അവാസാനിച്ചത്. ആൻഫീൽഡിൽ നടന്ന ആദ്യ പാദ സെമിയിൽ ലിവർപൂൾ 2-1 എന്ന സ്കോറിന് ഫുൾഹാമിനെ തോൽപ്പിച്ചിരുന്നു. ഇതോടെ 3-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ ലിവർപൂൾ സെമി ഫൈനൽ വിജയിച്ചു.

ലിവർപൂൾ 24 01 25 08 44 09 023

മത്സരത്തിന്റെ 11ആം മിനുട്ടിൽ ലൂയിസ് ഡയസാണ് ലിവർപൂളിന് ലീഡ് നൽകിയത്. ആ ലീഡ് 77ആം മിനുട്ട് വരെ തുടർന്നു. ഇസ ഡിയോപ് ഒരു ഗോൾ നേടി ഫുൾഹാമിന് സമനില നൽകി എങ്കിലും വിജയത്തിലേക്ക് എത്താൻ അവർക്ക് ആയില്ല. ഇനി ഫെബ്രുവരി 25ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ചെൽസിയെ ആകും ലിവർപൂൾ നേരിടുക. മിഡിൽസ്ബ്രോയെ തോൽപ്പിച്ച് ആണ് ചെൽസി ഫൈനലിലേക്ക് എത്തിയത്‌

Exit mobile version