കരബാവോ കപ്പ് : എവർട്ടനെ മറികടന്ന് ചെൽസി കോർട്ടറിൽ

- Advertisement -

കരബാവോ കപ്പിൽ എവർട്ടനെ 2-1 ന് മറികടന്ന് ചെൽസി കോർട്ടർ ഫൈനലിൽ കടന്നു. ചെൽസിക്കായി അന്റോണിയോ റുഡിഗറും വില്ലിയനും ഗോൾ നേടിയപ്പോൾ കാൾവർട്ട് ലെവിന്റെ വകയായിരുന്നു എവർട്ടന്റെ ആശ്വാസ ഗോൾ.

യുവ താരങ്ങൾക്ക് അവസരം നൽകിയാണ് അന്റോണിയോ കോണ്ടേ ചെൽസിയെ ഇറക്കിയത്. യുവ താരം അമ്പാടു, ചാർളി മുസോണ്ട, ക്രിസ്റ്റീൻസെൻ എന്നിവർക്ക് അവസരം നൽകിയ കോണ്ടേ ഡ്രിങ്ക് വാട്ടറിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഡ്രിങ്ക് വാട്ടറിന്റെ ചെൽസിക്കായുള്ള അരങ്ങേറ്റ മത്സരമായിരുന്നു ഇന്നത്തേത്. എവർട്ടൻ നിരയിൽ റൂണി ആക്രമണം നയിച്ചപോൾ യുവ താരം ബെന്നി ബെനിങ്ങിമേ മധ്യനിരയിൽ അരങ്ങേറി.

മത്സരത്തിന്റെ 26 ആം മിനുട്ടിലായിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. മുസോണ്ടയുടെ പാസ്സ് ഹെഡ്ഡറിലൂടെ വലയിലാക്കി അന്റോണിയോ റൂഡിഗർ തന്റെ ചെൽസി കരിയറിലെ ആദ്യ ഗോൾ നേടി ചെൽസിയെ മുന്നിലെത്തിച്ചു.  രണ്ടാം പകുതിയിൽ എവർട്ടൻ കൂടുതൽ ആക്രമണം പുറത്തെടുത്തതോടെ മത്സരം പരുക്കനായി. ടോം ഡേവിസും, ജെയിംസ് മക്കാർത്തിയും, ജാഗിയേൽകയും മഞ്ഞ കാർഡ് കണ്ടു. ചെൽസി ജയം ഉറപ്പിച്ചു നിൽക്കെ 92 ആം മിനുട്ടിൽ വില്ലിയനുഗോൾ നേടി, ചെൽസിയുടെ രണ്ടു ഗോൾ ലീഡ്. പക്ഷെ ഏറെ മത്സരങ്ങൾക് ശേഷം ക്ലീൻ ഷീറ്റ് എന്ന മോഹം പക്ഷെ ചെൽസിക്ക് നടപ്പിലാകാനായില്ല. കളി ഫൈനൽ വിസിലിന് തൊട്ടു മുൻപേ കാൽവേർട്ട് ലെവിൻ എവർട്ടന്റെ ആശ്വാസ ഗോൾ നേടി.

നാളെ നടക്കുന്ന നറുക്കെടുപ്പിൽ കോർട്ടർ ഫൈനൽ മത്സരങ്ങളുടെ ഫിക്സ്ചർ തീരുമാനമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement