കപ്പല്ലോ പരിശീലക ജോലി മതിയാക്കി

വിഖ്യാത ഫുട്‌ബോൾ പരിശീലകൻ ഫാബിയോ കപ്പല്ലോ കരിയർ മതിയാക്കി. ഇറ്റലി ദേശീയ ടീം പരിശീലകനാവാൻ കപ്പല്ലോ ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് വിരാമം ഇട്ടാണ് ഇറ്റലികാരൻ തന്നെയായ കപ്പല്ലോ കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡ്, മിലാൻ, റോമ, യുവന്റസ് തുടങ്ങി ക്ലബ്ബ്കളെയും ഇംഗ്ലണ്ട്, റഷ്യ ദേശീയ ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.

ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബ് ജിയാങ്സ് സുനിങ്ങിന്റെ പരിശീലക സ്ഥാനം സമീപ കാലത്താണ് കപ്പല്ലോ രാജി വച്ചത്. 30 വർഷം നീണ്ട പരിശീലക ജോലിക്കാണ് കപ്പല്ലോ ഇതോടെ അവസാനം കുറിച്ചത്. ഈ വർഷത്തിനിടയിൽ സീരി എ, ചാമ്പ്യൻസ് ലീഗ്, ല ലീഗ കിരീടങ്ങളും സ്വന്തമാക്കാൻ കപ്പലോകായി. 2010 ലോകകപ്പിൽ ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ച കപ്പല്ലോ പക്ഷെ ടൂർണമെന്റിലെ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കപെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനമന്‍ തന്‍വറും സെമിയില്‍
Next articleഹീന സിദ്ധുവിനു സ്വര്‍ണ്ണം