Site icon Fanport

കാന്റണയും ഇനി കോമൺ ഗോളിൽ പങ്കാളി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം എറിക് കാന്റണയും ഇനി ഹുവാൻ മാറ്റയുടെ കോമൺ ഗോൾ പദ്ധതിയിൽ പങ്കാളിയായി. ഫുട്‌ബോൾ താരങ്ങളും മറ്റ് ബന്ധപ്പെട്ടവരും തങ്ങളുടെ ശമ്പളത്തിന്റെ ഒരു ശതമാനം ചാരിറ്റിക്കായി മാറ്റി വെക്കുന്ന പദ്ധതിയാണ് കോമൺ ഗോൾ.

മാറ്റ ആരംഭിച്ച പദ്ധതിയിൽ പങ്കാളയാകുന്ന ആദ്യത്തെ വൻ മുൻ താരമാണ് കാന്റണ. പദ്ധതിയിൽ ഇതുവരെ 60 താരങ്ങൾ പങ്കാളിയായിട്ടുണ്ട്. മാറ്റ് ഹമ്മൽസ്, കില്ലേനി എന്നിവർ ഇതിൽ പ്രമുഖരാണ്. നേരത്തെ തന്നെ വിവിധ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് ഫ്രാൻസ് പൗരനായ കാന്റണ.

Exit mobile version