Site icon Fanport

ജൂനിയർ ഫുട്ബോൾ, കോഴിക്കോടിനെ വീഴ്ത്തി തിരുവനന്തപുരം ഫൈനലിൽ

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന സെമി മത്സരത്തിൽ കോഴിക്കോടിനെ വീഴ്ത്തി കൊണ്ടായിരുന്നു തിരുവനന്തപുരത്തിന്റെ ഫൈനൽ പ്രവേശനം. എതിരില്ലാത്ത ഒരു ഗോളിനാണ് തിരുവനന്തപുരം വിജയിച്ചത്. കളിയുടെ ആദ്യ മിനുറ്റുകളിൽ തന്നെ തിരുവനന്തപുരം ലീഡ് എടുത്തിരുന്നു. കളിയുടെ ആറാം മിനുട്ടിൽ രാഹുൽ രാജായിരുന്നു തിരുവനന്തപുരത്തിന്റെ ഗോൾ നേടിയത്.

Exit mobile version